പാലക്കാട്: സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ ഭിന്നതിയെന്ന വാര്‍ത്തകള്‍ക്കിടെ കെ. മുരളീധരനും സന്ദീപ് വാര്യരും വേദി പങ്കിട്ടു. പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശ ദിനത്തിലാണ് ഇരുവരും ഒരു വേദിയിലെത്തിയത്. നേരത്തെ സന്ദീപിന്റെ കടന്നുവരവില്‍ മുരളീധരന്‍ ഉടക്കി നിന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇരു നേതാക്കളും ഒരേ വേദിയില്‍ കണ്ടുമുട്ടിയത്. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തിയത് എല്ലാ രീതിയിലും ഉള്‍ക്കൊള്ളുന്നുവെന്ന് കെ. മുരളീധരന്‍ പറഞ്ഞു.
പാലക്കാട്: കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനും ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരും വേദി പങ്കിട്ടു. പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശ ദിനത്തിലാണ് ഇരുവരും ഒരു വേദിയിലെത്തിയത്. നേരത്തെ സന്ദീപിന്റെ കടന്നുവരവില്‍ മുരളീധരന്‍ ഉടക്കി നിന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇരു നേതാക്കളും ഒരേ വേദിയില്‍ കണ്ടുമുട്ടിയത്. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തിയത് എല്ലാ രീതിയിലും ഉള്‍ക്കൊള്ളുന്നുവെന്ന് കെ. മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസിന് ജനാധിപത്യബോധമുണ്ട്. ശ്വസിക്കാനുള്ള ശുദ്ധവായു കിട്ടുന്നുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫര്‍ ആയിരുന്നില്ല എനിക്ക് ആവശ്യം. അതുകൊണ്ടാണ് സി.പി.എമ്മിലേക്ക് പോകാതിരുന്നത്. എനിക്കൊരു മോചനമായിരുന്നു ആവശ്യം. ആ ജീവപര്യന്തത്തില്‍ നിന്ന് മോചനം നേടി പുറത്തുവന്നിരിക്കുകയാണ് -സന്ദീപ് വാര്യര്‍ പറഞ്ഞു.
നേരത്തെ, സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ മുരളീധരന് അമര്‍ഷമുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, രണ്ട് കാരണങ്ങള്‍ കൊണ്ടാണ് സന്ദീപ് വാര്യരെ എതിര്‍ത്തതെന്ന് പിന്നീട് മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. ഒന്നാമത്തേത് രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി വിമര്‍ശിച്ചതാണ്. ഗാന്ധിവധത്തെ കുറിച്ച് പറഞ്ഞതാണ് രണ്ടാമത്തേത്. അല്ലാതെ തനിക്ക് സന്ദീപ് വാര്യരുമായി ഒരു പ്രശ്നവുമില്ലെന്നും മുരളീധരന്‍ ഇന്നലെ പറഞ്ഞിരുന്നു.