ഇന്ത്യൻ ആരാധകരെ അടച്ചാക്ഷേപിച്ച് ഹർഭജൻ സിങ്

Written by Taniniram Desk

Published on:

ഇന്നത്തെ ഇന്ത്യൻ ആരാധകരെ വിശ്വസിക്കാനാവില്ലെന്നും അവര്‍ അവസരവാദികളാണെന്നും ഹര്‍ഭജന്‍ സിംഗ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി മുന്നില്‍നില്‍ക്കെയാണ് ഹര്‍ഭജന്റെ വിമര്‍ശനം.

ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ ജസ്പ്രീത് ബുംറക്ക് കീഴില്‍ കളിക്കുകയും ജയിക്കുകയും ചെയ്താല്‍ ഇന്ത്യന്‍ ആരാധകര്‍ ശേഷിക്കുന്ന മത്സരങ്ങളിലും നായകനാവണമെന്ന് ആരാധകര്‍ പറയും. എന്നാല്‍ രണ്ട് മത്സരവും തോറ്റാല്‍ രോഹിത് ശര്‍മ തിരിച്ചെത്തണമെന്നും അവര്‍ പറയും.

വേഗത്തില്‍ കാലുമാറുന്നവരാണ് ആരാധകര്‍. ബുംറക്കും രോഹിത്തിനും കീഴില്‍ ഇന്ത്യ തോല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ വിരാട് കോഹ്ലി നായകനായി തിരിച്ചെത്തണമെന്നാവും ഇവര്‍ ആഗ്രഹിക്കുക എന്നും ഹര്‍ഭജന്‍ പറഞ്ഞു.

ആദ്യ മത്സരത്തില്‍ ഇന്ത്യയെ നയിക്കാന്‍ രോഹിത് ശര്‍മയില്ല. പകരം ജസ്പ്രീത് ബുംറയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാവും ആദ്യ ടെസ്റ്റില്‍ ഇന്ത്യ കളിക്കുക.

See also  30 വര്‍ഷത്തെ കാത്തിരിപ്പിന് വിരമാമിടാന്‍ ഇന്ത്യ.. ദക്ഷിണാഫ്രിക്കെതിരെ ചരിത്രം തിരുത്തണം

Related News

Related News

Leave a Comment