ട്വന്റി ട്വന്റി മഹാസമ്മേളനത്തില്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് സാബു എം ജേക്കബ്. തന്നെ കളളക്കേസില്‍ അറസ്റ്റ് ചെയ്യുന്ന സാഹചാര്യമുണ്ടായാല്‍ മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ചയ്ക്കകം ജയിലിലാക്കുമെന്നാണ് സാബു എം ജേക്കബ് വെല്ലുവിളിച്ചിരിക്കുന്നത്. അതിനു പറ്റിയ ആറ്റം ബോബ് കൈവശമുണ്ടെന്നുമാണ് അവകാശവാദം.
ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത തെറ്റാണെന്നും ട്വന്റി ട്വന്റി ലോക്‌സഭാതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും മഹാസമ്മേളനത്തില്‍ അറിയിച്ചു.