Thursday, October 30, 2025

ശബരിമല സന്നിധാനത്തും സോപാനത്തിന് സമീപവും ഫോട്ടോ, റീൽസ് ചിത്രീകരണത്തിന് നിരോധനം; ലംഘിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോർ ഡ്;ശ്രീകോവിലിന്റെ ഉൾവശം മൊബൈലിൽ പകർത്താനും ശ്രമങ്ങൾ

Must read

ശബരിമല: ശബരിമല സന്നിധാനത്ത് ശ്രീകോവിലിന്റെ ഉള്‍വശം അടക്കം മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുവാന്‍ ശ്രമിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ സന്നിധാനം മേലെ തിരുമുറ്റത്തും സോപാനത്തിന് സമീപവും മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി നിരോധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സന്നിധാനത്ത് ഫോട്ടോ എടുക്കുന്നതിനും റീല്‍സ് ചിത്രീകരിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയതായി പ്രസിഡണ്ട് പി.കെ. പ്രശാന്ത് അറിയിച്ചു.

ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരില്‍ ചിലര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ശ്രീകോവിലിന്റെ ഉള്‍വശം അടക്കം ചിത്രീകരിക്കുവാന്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നിയന്ത്രണം കടുപ്പിച്ചത്. തീര്‍ത്ഥാടകര്‍ക്കും ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എല്ലാം ഇത് ബാധകമാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുന്നത് അടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കും. മാളികപ്പുറത്ത് മഞ്ഞള്‍പൊടി വിതറുന്നതിനും ഭസ്മം തൂവുന്നതിനും ഹൈകോടതി വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇവ നിക്ഷേപിക്കുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കുമെന്നും സ്വാമിമാര്‍ക്ക് ഇക്കാര്യം സംബന്ധിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിന് ജീവനക്കാരെ നിയോഗിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article