പിഎസ്‍സി പരീക്ഷയിൽ ആള്‍മാറാട്ടം നടത്തിയ സഹോദരങ്ങൾ പ്രിലിമിനറി പരീക്ഷയിലും ആൾമാറാട്ടം നടത്തിയതായി റിപ്പോർട്ട്

Written by Web Desk1

Published on:

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ (PSC Exam) യിലെ ആള്‍മാറാട്ട കേസിലെ പ്രതികളും സഹോദരങ്ങളുമായ അമൽ ജിത്തും അഖിൽ ജിത്തും (Amal Jit and Akhil Jit) കേരള സര്‍വകലാശാല പ്രിലിമിനറി പരീക്ഷ (Kerala University Preliminary Exam) യിലും ആള്‍മാറാട്ടം നടത്തിയതായി റിപ്പോര്‍ട്ട്. കേരള സര്‍വകലാശാല പ്രിലിമിനറി പരീക്ഷ ((Kerala University Preliminary Exam) യില്‍ അമല്‍ ജിത്തി (Amal Jit) ന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരന്‍ അഖില്‍ ജിത്താ (Akhil Jit) ണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. പൂജപ്പുരയില്‍ പിഎസ്‌സി പരീക്ഷയ്ക്കിടെ പരീക്ഷ എഴുതാനെത്തിയ ആൾ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഹാളിൽനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുകയാണ്. നേമം സ്വദേശികളായ അമല്‍ ജിത്ത്, അഖില്‍ ജിത്ത് (Amal Jit and Akhil Jit) എന്നിവര്‍ വെള്ളിയാഴ്ച വൈകീട്ടാണ് എസിജെഎം കോടതി (ACJM Court) യില്‍ കീഴടങ്ങുന്നത്.

അമൽ ജിത്തും അഖിൽ ജിത്തും ((Amal Jit and Akhil Jit) ) ചേർന്നാണ് പിഎസ്‍സി പരീക്ഷ (PSC Exam) യ്ക്കുള്ള പരിശീലനം നടത്തിയിരുന്നത്. അഖിൽ ജിത്തിന് ഇതിന് മുമ്പ് പൊലീസ്, ഫയർഫോഴ്സ് എഴുത്തുപരീക്ഷകൾ (Police and Fire Force Written Exams) പാസായെങ്കിലും കായിക ക്ഷമതാ പരീക്ഷ (Sports Aptitude Test) യിൽ പിന്തള്ളപ്പെട്ടിരുന്നു. ഹാൾടിക്കറ്റിലെ ഫോട്ടോയും പരീക്ഷ എഴുതാനെത്തിയ ആളെയും പരീക്ഷാ ഡ്യൂട്ടിയിലുള്ള ഉദ്യാഗസ്ഥർ പരിശോധിക്കും. ബയോമെട്രിക് പരിശോധന (Biometric verification) യും നടത്തും. രേഖകൾ പരിശോധിക്കാൻ ഇൻവിജിലേറ്റർ (Invigilator) അടുത്തെത്തിയപ്പോൾ യുവാവ് ഇറങ്ങി ഓടുകയായിരുന്നു. പിഎസ്‌സി ജീവനക്കാർ (PSC employees) പുറകെ ഓടിയെത്തിയെങ്കിലും പുറത്ത് സ്റ്റാർട്ട് ചെയ്ത് നിർത്തിയിട്ടിരുന്ന ബൈക്കിൽ കയറി യുവാവ് രക്ഷപ്പെടുകയായിരുന്നു. ഈ വാഹനവും അമൽ ജിത്തിന്‍റെതായിരുന്നെന്ന് പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു. അമൽജിത്തിന്‍റെ വീട്ടിൽ വ്യാഴാഴ്ച പരിശോധന നടത്തിയിപ്പോഴാണ് സഹോദരങ്ങളാണ് ആള്‍മാറാട്ടം നടത്തിയതെന്ന് തെളിയുന്നത്.

See also  കേന്ദ്രം കേരളത്തിനെ ഉപരോധത്തിലേക്ക് തള്ളിവിടുന്നു ; മന്ത്രി കെ എൻ ബാലഗോപാൽ

Related News

Related News

Leave a Comment