പയ്യാമ്പലത്ത് സി.പി.എം നേതാക്കളുടെ സ്മൃതിമണ്ഡപങ്ങള്‍ വികൃതമാക്കിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ചാല പടിഞ്ഞാറെക്കരയിലെ സാധുപാര്‍ക്കിന് സമീപം താമസിക്കുന്ന ഷാജി അണയാട്ടാണ് പിടിയിലായത്.കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ അജിത്ത് കുമാറിന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.കണ്ണൂര്‍ എ.സി.പി സിബിടോം, ഇന്‍സ്പെക്ടര്‍ കെ.സി സുഭാഷ് ബാബു, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.കണ്ണൂര്‍ നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു പ്ലാസ്റ്റിക്ക് കുപ്പിയും മറ്റുവസ്തുക്കളും ശേഖരിച്ചു ആക്രികടയില്‍ കൊടുത്തു ജീവിച്ചുവരികയാണ് ഷാജി. സംഭവദിവസം ഇയാള്‍ പയ്യാമ്പലത്തുണ്ടായിരുന്നുവെന്ന് സി.സി.ടി.വി ദൃശ്യത്തില്‍ നിന്നാണ് തെളിഞ്ഞത്.സ്തൂപത്തില്‍ ഒഴിച്ചത് കൈയിലുണ്ടായിരുന്ന സോഫ്റ്റ് ഡ്രിങ്കിന്റെ ബാക്കിയായ ദ്രാവകമെന്നു ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതോടെ സംഭവത്തില്‍ രാഷ്ട്രീയമുണ്ടെന്ന ആരോപണം തെറ്റാണെന്ന് തെളിഞ്ഞു.
കണ്ണൂര്‍ പയ്യാമ്പലത്ത് സ്മൃതി മണ്ഡപങ്ങള്‍ വികൃതമാക്കിയാള്‍ അറസ്റ്റില്‍
Written by Taniniram
Published on: