എറണാകുളം (Eranakulam) : സംസ്ഥാനത്ത് സർവ്വകാല റെക്കോർഡിൽ സ്വർണവില. (Gold prices at all-time record in the state.) സ്വർണം പവന് 60,000 രൂപ കടന്നു. 60,200 രൂപയാണ് ഒരു പവൻ സ്വർണം വാങ്ങാൻ ഇനി നൽകേണ്ടിവരിക.
പവന് 600 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഗ്രാമിന് 75 രൂപയുടെ വർദ്ധനവും ഉണ്ടായി. ഇതോടെ ഗ്രാമിന് 7,525 രൂപയായി. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില ഉയരുന്നത്. ഇന്നലെയും ഇന്നുമായി സ്വർണ വിലയിൽ 720 രൂപയാണ് വർദ്ധിച്ചത്.
കഴിഞ്ഞ വർഷം സ്വർണ വിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ് ആയിരുന്നു ഉണ്ടായിരുന്നത്. പുതുവർഷം ആരംഭിച്ചപ്പോൾ ഇതിൽ കുറവ് ഉണ്ടാകും എന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഈ പ്രതീക്ഷയ്ക്ക് വിരുദ്ധമായി സ്വർണവില കുതിച്ച് ഉയരുകയാണ്. ഈ വർഷം ആദ്യ ദിനം 57,200 ആയിരുന്നു സ്വർണവില. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ഇത് വർദ്ധിക്കുകയായിരുന്നു. അന്താരാഷ്ട്ര ഡോളർ വില കുത്തനെ ഉയർന്നതും ആവശ്യകത വർദ്ധിച്ചതും സ്വർണ വില കുത്തനെ ഉയരാൻ കാരണം ആയി.