പ്രചാരണത്തിനായി ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്‌

Written by Taniniram

Published on:

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളിലുള്‍പ്പെടെ ദേശീയ നേതാക്കളെയെത്തിക്കാനുളള ശ്രമത്തില്‍ മുന്നണികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും 15ന് പ്രചാരണത്തിനെത്തുന്നും. അന്ന് വൈകിട്ട് കോഴിക്കോട്ടത്തെ ഭരണഘടന സംരക്ഷണ റാലിയില്‍ പങ്കെടുത്തുകൊണ്ടാണ് രാഹുല്‍ പ്രചാരണത്തിന് തുടക്കമിടുന്നത്. ആറ്റിങ്ങല്‍, ആലത്തൂര്‍, തൃശൂര്‍ മണ്ഡലങ്ങളിലെ പ്രചാരണത്തിനാണ് മോദി എത്തുന്നത്.

യു.ഡി.എഫിനായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ 16ന് തിരുവനന്തപുരത്തെത്തും. അന്ന് ഉച്ചയ്ക്ക് ശേഷം കണ്ണൂരിലും അദ്ദേഹം പ്രചാരണത്തിനിറങ്ങും. 18ന് കനയ്യ കുമാറും സംസ്ഥാനത്തെത്തും. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, സച്ചിന്‍ പൈലറ്റ് എന്നിവരും പിന്നാലെയെത്തും.എന്‍.ഡി.എയ്ക്കായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, പ്രമോദ് സാവന്ത്, അനുരാഗ് സിംഗ് താക്കൂര്‍ എന്നിവര്‍ കോഴിക്കോട്ടും പുരുഷോത്തം രൂപാല, ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവര്‍ ആലപ്പുഴയിലും, മീനാക്ഷി ലേഖി വയനാട്, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലും തമിഴ്നാട് ബി.ജെ.പി അദ്ധ്യക്ഷന്‍ അണ്ണാെൈമല തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട മണ്ഡലങ്ങളിലും പ്രസംഗിക്കും. ബി.ജെ.പി അദ്ധ്യക്ഷന്‍ ജെ.പി നഡ്ഡ, അമിത് ഷാ, രാജ്നാഥ് സിംഗ് എന്നിവരും എത്തുന്നുണ്ട്.യെച്ചൂരിയുടെ പ്രചാരണം 16 മുതല്‍എല്‍.ഡി.എഫിനായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി 16 മുതല്‍ 21 വരെ പ്രചാരണം നടത്തും. കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട്, പാലക്കാട്, ആലത്തൂര്‍, ചാലക്കുടി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, ആറ്റിങ്ങല്‍, തിരുവനന്തപുരം എന്നിവിടങ്ങളിലെ പൊതുസമ്മേളനങ്ങളിലാകും പ്രസംഗിക്കുക. 15 മുതല്‍ 22 വരെയുള്ള പരിപാടികളില്‍ പി.ബി അംഗം പ്രകാശ് കാരാട്ട്, സുഭാഷിണി അലി എന്നിവര്‍ പങ്കെടുക്കും. ബൃന്ദാ കാരാട്ടിന്റെ പരിപാടി കണ്ണൂരില്‍ 15ന് ആരംഭിച്ച് 22ന് പത്തനംതിട്ടയില്‍ സമാപിക്കും. 16, 17, 18 തീയതികളില്‍ തപന്‍ സെന്‍ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം വിജു കൃഷ്ണന്‍ എന്നിവരും കേരളത്തിലെത്തും.

See also  കുടിവെള്ള ടാങ്കറുകൾക്ക് ഇനി ജി.പി.എസ് വേണം

Related News

Related News

Leave a Comment