പാലക്കാട്: ഒരു മാസം നീണ്ടുനിന്ന വാശിയേറിയ പ്രചാരണ കാലം. ആരോപണ പ്രത്യാരോപണങ്ങള്‍ വിവാദങ്ങള്‍. സ്ഥാനാര്‍ത്ഥി നിര്‍ണയവും കത്ത് വിവാദവും നീല ട്രോളി ബാഗും ഒടുവില്‍ സുപ്രഭാതം പത്രത്തിലുള്‍പ്പെടെ വന്ന സിപിഎമ്മിന്റെ പരസ്യവും വന്‍ചര്‍ച്ചയായി. ഏറ്റവുമൊടുവില്‍ ഇതെല്ലാം യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായ തരംഗം മണ്ഡലത്തിലാകെ സൃഷ്ടിക്കുകയായിരുന്നു.
പാലക്കാട്: വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ ഒരു മാസം നീണ്ടുനിന്ന പ്രചാരണ കാലം. സിറ്റിംഗ് എംഎല്‍എ ഷാഫി പറമ്പില്‍ പാലക്കാട് വിട്ട് വടകരയിലേക്ക് പോയത് മുതല്‍ തുടങ്ങിയതാണ് അത്. സ്ഥാനാര്‍ത്ഥി നിര്‍ണയവും കത്ത് വിവാദവും കെപിഎമ്മിലെ നീല ട്രോളി ബാഗും ഒടുവില്‍ സുപ്രഭാതം പത്രത്തിലുള്‍പ്പെടെ വന്ന സിപിഎമ്മിന്റെ പരസ്യവും രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്തു. ഏറ്റവുമൊടുവില്‍ ഇതെല്ലാം യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായ തരംഗം മണ്ഡലത്തിലാകെ സൃഷ്ടിക്കുകയായിരുന്നു. ഇത് വഴിവെച്ചതാകട്ടെ മണ്ഡലത്തിലെ എക്കാലത്തേയും റെക്കോഡ് ഭൂരിപക്ഷമായ 18, 198 എന്ന സംഖ്യയിലേക്കും.