Friday, April 4, 2025

പാലക്കാട് വിധിയെഴുത്ത് ഇന്ന്; ആത്മവിശ്വാസം വർധിച്ചുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

Must read

- Advertisement -

Palakkad By-election 2024:പാലക്കാട്ടെ പോളിങ് ബൂത്തുകളിലെ നീണ്ടനിര തന്റെ ആത്മവിശ്വാസം വർധിപ്പിച്ചതായി യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. യുഡിഎഫിൻ്റെ വോട്ടുകളെല്ലാം രേഖപ്പെടുത്തും. വികസനമാണ് ജനങ്ങളെ സ്വാധീനിക്കുകയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

ബിജെപിയുടെ ശക്തികേന്ദ്രങ്ങളിലെ ധാരാളം വോട്ടർമാർ ഇത്തവണ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പറയുന്നുണ്ട്. അങ്ങനെ വന്നാൽ മാത്രമേ പോളിങ് കുറയുകയുള്ളൂ. യുഡിഎഫിൻ്റെ വോട്ടുകളെല്ലാം രേഖപ്പെടുത്തും. മതേതര ഇടത്തെ മുഴുവൻ വോട്ടുകളും കൃത്യമായി രേഖപ്പെടുത്തും. വർഗീയതയ്ക്ക് വേണ്ടിയാണ് മൂന്നാം സ്ഥാനത്തുള്ള സിപിഎമ്മിൻ്റെ നേതാക്കൾ നിലപാടെടുക്കുന്നത്. സിപിഎം പ്രവർത്തകരും മതേതര ചിന്താഗതിയുള്ളവരും തനിക്ക് വോട്ട് ചെയ്യുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ അവകാശപ്പെട്ടു.

വികസനമാണ് ജനങ്ങളെ സ്വാധീനിക്കുക. അനാവശ്യ വിവാദങ്ങൾ ജനങ്ങളുടെ ചർച്ചകളെ തടസ്സപ്പെടുത്തിയത് തെരഞ്ഞെടുപ്പിൽ സ്വാധീനിക്കും. വികസനത്തിനും വിവാദത്തിനും വോട്ട് രേഖപ്പെടുത്തും. തുറന്ന സംവാദത്തിന് രാഹുൽ തയ്യാറായില്ലെന്ന പി സരിൻ്റെ പ്രതികരത്തോട് ചർച്ചയ്ക്ക് വിളിച്ചാൽ പോകാത്ത ആളാണോ താൻ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.

See also  ‘എനിക്ക് വേണ്ടി ഞാൻ ചെയ്യുന്ന ആദ്യത്തെ വോട്ട്’; തികഞ്ഞ ആത്മവിശ്വാസത്തോടെ വോട്ട് രേഖപ്പെടുത്തി സുരേഷ് ​ഗോപി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article