Wednesday, April 2, 2025

മലപ്പുറം എസ് പി ശശിധരനെ അധിക്ഷേപിച്ച പി വി അൻവർ MLA യ്ക്കെതിരെ ഐ പി എസ് അസോസിയേഷൻ

Must read

- Advertisement -

മലപ്പുറം എസ്. പി ശശിധരനെ പൊതുവേദിയില്‍ അധിക്ഷേപിച്ച പി വി അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെ ഐപിഎസ് അസോസിയേഷന്‍. സംഭവത്തില്‍ അസോസിയേഷന്‍ മുഖ്യമന്ത്രിയെയും അതൃപ്തി അറിയിക്കും. എം.എല്‍.എ പരസ്യമായി മാപ്പ് പറയണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. മലപ്പുറം എസ് പി ശശിധരനെയും ഐപിഎസ് ഉദ്യോഗസ്ഥരെയും അപഹസിച്ച് അന്‍വര്‍ നടത്തിയ പരാമര്‍ശങ്ങള്‍ അനാവശ്യവും വിഷമം ഉണ്ടാക്കുന്നതുമാണെന്ന് ഐപിഎസ് അസോസിയേഷന്‍ പ്രസ്താവനയില്‍ വിമര്‍ശിച്ചു. ജനങ്ങള്‍ തെരുവിലിറങ്ങിയ ബംഗ്ലാദേശിലെ സാഹചര്യം ഉദാഹരിച്ച് എസ് പിയെ ഫാസിസ്റ്റ് എന്ന് അന്‍വര്‍ വിളിച്ചെന്നും അസോസിയേഷന്‍ വിമര്‍ശിച്ചു. നിയമവിരുദ്ധമായി എസ്പിയെ സ്വാധീനിക്കാന്‍ ശ്രമിച്ചത് അന്‍വര്‍ തന്നെ പൊതുവേദിയില്‍ സമ്മതിക്കുന്നതാണ് പരാമര്‍ശങ്ങളെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി. മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടികളിലേക്ക് പോകുമെന്ന് ഐപിഎസ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി .

പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനവേദിയിലാണ് ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് എം.എല്‍.എ.യുടെ വിമര്‍ശനം കേള്‍ക്കേണ്ടിവന്നത്. പി.വി. അന്‍വര്‍ എം.എല്‍.എ. യോഗത്തിന്റെ ഉദ്ഘാടകനായിരുന്നു. മുഖ്യപ്രാസംഗികനായ ജില്ലാ പോലീസ് മേധാവിയെ കാത്തിരിക്കേണ്ടിവന്നതും എം.എല്‍.എ.യെ ചൊടിപ്പിച്ചു. പോലീസിലെ ഉന്നതരെ കുറ്റപ്പെടുത്തിയും സാധാരണ പോലീസുകാരെ പ്രശംസിച്ചുമായിരുന്നു എം.എല്‍.എ.യുടെ പ്രസംഗം

See also  പിവി അൻവറിന്റെ ആരോപണങ്ങളെ തളളി മുഖ്യമന്ത്രി; പാർട്ടി ശത്രുക്കളുടെ വാദം ഏറ്റുപറയുന്നു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article