തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തുന്നു. ആവേശപ്പോരാട്ടം നടക്കുന്ന തിരുവനന്തപുരം, ആറ്റിങ്ങല്‍ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഈ മാസം 15ന് കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം സംസാരിക്കും.
പൊതുസമ്മേളനത്തില്‍തിരുവനന്തപുരത്തെയും ആറ്റിങ്ങലിലെയും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ വി മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.
ബിജെപിക്ക് വിജയ സാദ്ധ്യതയുള്ള മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്താന്‍ വി.മുരളീധരന് പ്രധാനമന്ത്രി മാസങ്ങള്‍ക്ക് മുമ്പ് തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ അവിടത്തെ വിജയ സാദ്ധ്യത വര്‍ധിച്ചിട്ടുണ്ടെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം രണ്ട് സ്ഥാനാര്‍ത്ഥികളുടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കും.

 
                                    
