ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം, രണ്ടു പേരുടെ ആൾ ജാമ്യം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകണം, പിപി ദിവ്യയ്ക്ക് ജാമ്യം നൽകിയത് സ്ത്രീയെന്ന പരിഗണനയിൽ

Written by Taniniram

Published on:

കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ ജയിലിലായ പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുളള കോടതി വിധിയുടെ പകര്‍പ്പ് പുറത്ത്. പിപി ദിവ്യയ്ക്ക് ജാമ്യം നല്‍കിയത് സ്ത്രീയെന്ന പരിഗണനനല്‍കി. കുടുംബനാഥയുടെ അസാന്നിദ്ധ്യം ചെറിയകാലത്തേക്കാണെങ്കിലും കുടുംബത്തില്‍ പ്രയാസം സൃഷ്ടിക്കുമെന്നും കോടതി നിരീക്ഷിക്കുന്നുണ്ട്. പിപി ദിവ്യയുടെ അച്ഛന്‍ ഹൃദ്രോഗിയാണെന്നും പരിഗണിച്ചു. ഇനിയും കസ്റ്റഡിയില്‍ വേണം എന്ന് തെളിയിക്കാന്‍ പ്രോസക്യൂഷന് ആയില്ലെന്നും വിധിയില്‍ പറയുന്നു. ജാമ്യാപേക്ഷയില്‍ കുടുംബത്തിന്റെ സാഹചര്യം, അച്ഛന്റെ രോഗാവസ്ഥ എന്നിവയെക്കുറിച്ചും ദിവ്യ വ്യക്തമാക്കിയിരുന്നു.

ഒരു ലക്ഷം രൂപ കെട്ടിവയ്ക്കുന്നതിനൊപ്പം രണ്ടു പേരുടെ ആള്‍ ജാമ്യവും വേണം. എല്ലാ തിങ്കളാഴ്ചയും 10 മണിക്കും 11 മണിക്കും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരായി ഒപ്പിടണം. കോടതിയുടെ അനുമതി ഇല്ലാതെ ജില്ല വിടരുത്. സാക്ഷികളെ സ്വാധീനിക്കരുത്. മ?റ്റു കു?റ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നും പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്നും വിധിപ്പകര്‍പ്പില്‍ പറയുന്നു.അന്വേഷണവുമായി സഹകരിച്ചെന്നും എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യ തെളിവുകള്‍ ഉണ്ടെന്നും ജാമ്യാപേക്ഷയില്‍ ദിവ്യ വ്യക്തമാക്കിയിരുന്നു.ദിവ്യയുടെ ആരോപണം നല്ല ഉദ്ദേശത്തിലായിരുന്നുവെന്ന് വാദിച്ച പ്രതിഭാഗം യാത്രഅയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്നും കോടതില്‍ സമ്മതിക്കുകയും ചെയ്തിരുന്നു.അതേസമയം, ദിവ്യയ്ക്ക് ജാമ്യം കിട്ടില്ലെന്ന പ്രതീക്ഷയായിരുന്നു ഉണ്ടായിരുന്നത് എന്നായിരുന്നു നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ പ്രതികരണം. അഭിഭാഷകരുമായി ചേര്‍ന്ന് തുടര്‍ നടപടികള്‍ ആലോചിക്കുമെന്നും പിന്നീട് കൂടുതല്‍ പ്രതികരിക്കാമെന്നും അവര്‍ പറഞ്ഞു. അതിനിടെ ദിവ്യയെ പിന്തുണച്ച് സിപിഎം നേതാവ് പികെ ശ്രീമതി രംഗത്തെത്തി. ദിവ്യയ്ക്ക് നീതിലഭിക്കണമെന്നും ജാമ്യം ലഭിച്ചതില്‍ വളരെ സന്തോഷമെന്നായിരുന്നു അവരുടെ പ്രതികരണം.

See also  ഗുരുവായൂര്‍ മേൽപാലത്തിന്റെ ജോലികള്‍ ഉടന്‍

Related News

Related News

Leave a Comment