ബിഗ് ബോസിൽ ഇനി സൽമാനില്ല ; അവതാരകനായി എത്തുന്നത് ഈ താരം

Written by Taniniram Desk

Published on:

ഇന്ത്യന്‍ ടെലിവിഷനില്‍ ഏറ്റവും ജനപ്രീതിയുള്ള റിയാലിറ്റി ഷോ ആയ ബിഗ് ബോസിന് ഇനി പുതിയ അവതാരകന്‍. സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന ഹിന്ദി ബിഗ് ബോസിലാണ് ഇനി പുതിയ അവതാരകന്‍ എത്തുന്നത്. പല ഭാഷകളില്‍ വച്ച് ഹിന്ദി ബിഗ് ബോസിനാണ് ഏറ്റവുമധികം പ്രേക്ഷകരുള്ളത്. സല്‍മാന്‍ ഖാന്റെ സാന്നിധ്യം തന്നെയാണ് ഏറ്റവും കൂടുതൽ ഷോ ഹിറ്റ് ആക്കി മാറ്റിയതും.

താല്‍ക്കാലികമായാണ് ഷോയിലെ മാറ്റം. പുതിയ സിനിമയായ സിക്കന്തറിന്‍റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഹൈദരാബാദിലാണ് താരം ഇപ്പോള്‍. അതുകൊണ്ട്‌ തന്നെ ഇത്തവണത്തെ വാരാന്ത്യ എപ്പിസോഡുകളില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് കഴിയില്ല. ഈ സാഹചര്യത്തില്‍, സല്‍മാന് പകരം പ്രമുഖ സംവിധായകന്‍ രോഹിത് ഷെട്ടിയെ കൊണ്ട് വരികയാണ് ബിഗ് ബോസ്.

See also  കിടിലം ഫോട്ടോസുമായി അപർണ ബാലമുരളി

Leave a Comment