പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തു വന്‍തുക സംസ്ഥാന സര്‍ക്കാരിന് നികുതി നഷ്ടമുണ്ടാക്കിയെന്ന കേസില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കില്ല. സുരേഷ് ഗോപി, ഫഹദ് ഫാസില്‍, അമലാപോള്‍ തുടങ്ങിയ എല്ലാ പ്രതികളേയും കേസില്‍നിന്ന് ഒഴിവാക്കാനാണു ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നതയാണ് സൂചന. ഇക്കാര്യമറിയിച്ച് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. 2017 ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സുരേഷ് ഗോപിയെയും ഫഹദ് ഫാസിലിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടിരുന്നു. ഇതിനു പിന്നാലെ ഫഹദ് ഫാസില്‍ നികുതിയായി 19 ലക്ഷം രൂപ അടച്ചു. അതേസമയം, സുരേഷ് ഗോപിക്കെതിരായ നിയമനടപടി തുടര്‍ന്നു. തങ്ങളുടെ വാടകവീടിന്റെ വിലാസത്തിലാണു കാറുകള്‍ രജിസ്റ്റര്‍ ചെയ്തതെന്നു സുരേഷ് ഗോപിയും അമലാ പോളും അറിയിച്ചത്.
ഇപ്പോള്‍, സുരേഷ് ഗോപി കേന്ദ്രമന്ത്രിയായ സാഹചര്യത്തിലാണു അദ്ദേഹത്തെ ഒഴിവാക്കുന്നതെന്നാണു സൂചന. വാഹനം കേരളത്തില്‍ എത്തിക്കാത്ത സാഹചര്യത്തില്‍, അമലാ പോളിനെതിരായ കേസ് കേരളത്തില്‍ നിലനില്‍ക്കില്ലെന്നുമുളള അടിസ്ഥാനത്തിലുമാണ് ക്രൈംബ്രാഞ്ച് തീരുമാനം.