ലഡാക്കില്‍ സൈന്യത്തിന്റെ പരിശീലനത്തിനിടെ ടാങ്ക് ഒഴുക്കില്‍പ്പെട്ട് JCO ഉള്‍പ്പെടെ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

Written by Taniniram

Published on:

ലഡാക്കിലെ ദൗലത്ത് ബേഗ് ഓള്‍ഡി മേഖലയില്‍ ദാരുണമായ അപകടം. സൈന്യത്തിന്റെ ടാങ്ക് അഭ്യാസത്തിനിടെ നദി മുറിച്ചുകടക്കുന്നതിനിടെ നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നു. ടാങ്ക് മുങ്ങിയ അപകടത്തില്‍ ഒരു ജെസിഒയും നാല് സൈനികരും ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചുവെന്ന് പ്രതിരോധ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അഞ്ച് മൃതദേഹങ്ങളും കണ്ടെടുത്തു.

നിരവധി സൈനിക ടാങ്കുകള്‍ ഇവിടെ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നു. നിയന്ത്രണ രേഖയ്ക്ക് (എല്‍എസി) സമീപം ടി -72 ടാങ്ക് ഉപയോഗിച്ച് എങ്ങനെ നദി മുറിച്ചുകടക്കാമെന്ന പരിശീലനമായിരുന്നു നടന്നത്.

See also  സ്‌നാപ്ചാറ്റ് ഡൗൺലോഡ് ചെയ്യാൻ വിസമ്മതിച്ചതിനു പെൺകുട്ടി തൂങ്ങിമരിച്ചു

Leave a Comment