വഴിതെറ്റി കൊടുംകാട്ടിലകപ്പെട്ട പൊലീസ് സംഘം തിരിച്ചത്തി

Written by Web Desk1

Published on:

പാലക്കാട് : അഗളിയിലെ (Palakkad Agali) പൊലീസ് സംഘമാണ് കൊടും കാട്ടിൽ അകപ്പെട്ട് അധികൃതർക്ക് തലവേദന സമ്മാനിച്ചത്. ഡിവൈഎസ്‌പി അടക്കം പതിനാല് പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. മുക്കാലി ഫോറസ്റ്റ് സ്‌റ്റേഷനിലെ (Mukkali Forest Station) ജീവനക്കാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. പരിശോധനയ്ക്കിടയിൽ കൊടുങ്കാട്ടിൽ അകപ്പെട്ട സംഘത്തിന് വഴി തെറ്റുകയായിരുന്നു. സംഘവുമായി ബന്ധപ്പെടാനുള്ള മാർഗം അടഞ്ഞതോടെ അധികൃതർ ആശങ്കയിലാകുകയും ചെയ്തിരുന്നു.

കഞ്ചാവ് തോട്ടം തിരഞ്ഞ് വനത്തിനുള്ളിലേക്ക് പോയ പോലീസ് സംഘത്തിന് ഇടയ്ക്ക് വഴിതെറ്റുകയായിരുന്നു. നേരായ പാതയിൽ നിന്ന് അകന്ന് ഇവർ സഞ്ചരിച്ചതോടെ പുറത്തുള്ളവർക്ക് ഇവരുമായി ബന്ധപ്പെടാനുള്ള മാർഗ്ഗങ്ങളും അടഞ്ഞിരുന്നു. രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ കഞ്ചാവ് തോട്ടം തിരയാനിറങ്ങി പുലിവാല് പിടിച്ച് കേരള പൊലീസ് (Kerala Police). വഴിതെറ്റി കൊടുംകാട്ടിൽ അകപ്പെട്ട കേരള പൊലീസ് സംഘം 12 മണിക്കൂർ നീണ്ട കഷ്ടപ്പാടിനു ശേഷം തിരിച്ചെത്തി.

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം കൊടുങ്കാട്ടിനുള്ളിൽ എത്തിയത്. വനത്തിനുള്ളിൽ കഞ്ചാവ് തോട്ടമുണ്ടെന്നായിരുന്നു സംഘത്തിന് വിവരം ലഭിച്ചത്. കഞ്ചാവ് തോട്ടം തിരഞ്ഞ് വനത്തിനുള്ളിലേക്ക്കയറിയ സംഘത്തിന് ഇടയ്ക്ക് വഴിതെറ്റുകയായിരുന്നു. നേരായ പതയിൽ നിന്ന് അകന്ന് ഇവർ സഞ്ചരിച്ചതോടെ പുറത്തുള്ളവർക്ക് ഇവരുമായി ബന്ധപ്പെടാനുള്ള മാർഗ്ഗങ്ങളും അടഞ്ഞിരുന്നു. വന്യമൃഗങ്ങളുള്ള കാടായതിനാൽ വനത്തിനുള്ളിലേക്ക് പോയ പൊലീസ് സംഘത്തിൻ്റെ കാര്യത്തിൽ ആശങ്കയിലായിരുന്നു മറ്റു ജീവനക്കാർ.

ഒടുവിൽ 12 മണിക്കൂർ നീണ്ട കാത്തിരിപ്പിനൊടുവിൽ സംഘം മടങ്ങിയെത്തുകയായിരുന്നു. എന്നാൽ വെറും കയ്യോടെയായിരുന്നില്ല ഇവർ എത്തിയത്. കാട്ടിൽ കണ്ടെത്തിയ കഞ്ചാവുതോട്ടം നശിപ്പിച്ചിട്ടായിരുന്നു ഇവരുടെ തിരിച്ചു വരവ്. കാട്ടിൽ കഞ്ചാവ് തോട്ടം നിർമ്മിച്ച സംഭവത്തിൽ കേസെടുക്കുമെന്നും ഡിവൈഎസ്‌പി വ്യക്തമാക്കി. കാട്ടിൽ വന്യമൃഗശല്യം ഉണ്ടായിരുന്നുവെന്നും മടങ്ങിയെത്തിയ ഡിവൈഎസ്‌പി പറഞ്ഞു.

Related News

Related News

Leave a Comment