തിരുവനന്തപുരം (Thiruvananthapuram) : തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും പ്രവര്‍ത്തകരും തമ്മിന്‍ വന്‍ സംഘര്‍ഷം. (In the capital, there was a huge conflict between the MLA and the activists of Youth Congress state president Rahul Mankootathil). പാലക്കാട് ബ്രൂവറിക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് നിയമസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് രാഹുിഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടെയാണ് സംഘര്‍ഷവും വാക്കേറ്റവും ഉണ്ടായത്.
പ്രവര്‍ത്തകരെ ആട്ടിയോടിക്കാന്‍ ശ്രമിച്ച പൊലീസിനോട് രാഹുല്‍ കയകര്‍ക്കുകയും ചെയ്തു. വാഗ്‌പോര് ഒരുഘട്ടത്തില്‍ കൈവിട്ടുപോകുമെന്നിരിക്കെ പൊലീസ് തന്നെ രാഹുലിനെ തണുപ്പിക്കുകയായിരുന്നു.
കേരളത്തിലെ ഏറ്റവും വലിയ മദ്യ കുംഭകോണത്തില്‍ ഒന്നാണ് പാലക്കാട് ബ്രൂവറിയെന്ന് കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പറഞ്ഞു. പാലക്കാട് തിരഞ്ഞെടുപ്പില്‍ ഒയാസിസ് കമ്പനി സിപിഎമ്മിന്റെ ചീഫ് പാര്‍ട്ണര്‍ ആയിരുന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
പാലക്കാട് തിരഞ്ഞെടുപ്പില്‍ സിപിഎം പാലക്കാട് ചെലവഴിച്ചത് ഒയാസിസിന്റെ പണമാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പണം ഇറക്കിയതിന്റെ നന്ദി ആണ് ബ്രൂവവറി കരാര്‍. സകല തട്ടിപ്പുകാരുടെയും കാവലാളാണ് മുഖ്യമന്ത്രി.
മന്ത്രി എം.ബി രാജേഷ് അതിന്റെ ഏജന്റ്. തട്ടിപ്പുകാരെ മുട്ടിച്ചു കൊടുക്കുന്ന ഏജന്റാണ് രാജേഷ്. ഏത് കമ്പനിയുമായി വന്നാലും പാലക്കാട് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. എം.ബി രാജേഷ് വാങ്ങിയ പണം കമ്പനിക്ക് തിരികെ കൊടുക്കുന്നതാണ് നല്ലത്. അഴിമതിക്ക് കൂട്ടുനിന്ന മന്ത്രിമാര്‍ക്ക് സൈ്വര്യമായി ഇറങ്ങി നടക്കാനാകില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
മാര്‍ച്ച് നിയമസഭയ്ക്ക് മുന്നില്‍ പൊലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞു. മാര്‍ച്ചിന് നേരെ നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ തമ്പടിച്ച് നില്‍ക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലടക്കമുള്ളവര്‍ പ്രതിഷേധം തുടരുകയാണ്.
ബാരിക്കേഡ് മറികടന്ന് അകത്ത് കടക്കാനാണ് ശ്രമം. പ്രവര്‍ത്തകര്‍ റോഡ് ഇരുവശത്തും ഉപരോധിക്കുകയാണ്. ഒരു വശത്ത് നിന്ന് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് നീക്കി. എന്നാല്‍ സമരം തുടരുമെന്ന നിലപാടിലാണ് യൂത്ത് കോണ്‍ഗ്രസ്.