Wednesday, April 2, 2025

വക്കീൽ ചമഞ്ഞു വീട്ടമ്മയുടെ അരക്കോടിയിലേറെ രൂപ തട്ടിയ പ്രതി അഭിഭാഷകയെ തിരഞ്ഞ് പൊലീസ്

Must read

- Advertisement -

കോഴിക്കോട് (Calicut ) : കസ്റ്റംസ് പാനൽ വക്കീൽ (Customs Panel Advocate) ചമഞ്ഞു വീട്ടമ്മയുടെ അരക്കോടിയിലേറെ രൂപ തട്ടിയെടുത്ത സംഭവത്തിൽ, അഭിഭാഷകയായ പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തിൽ 2 പേർക്കെതിരെ മെഡിക്കൽ കോളജ് പൊലീസ് (Medical College Police) കേസെടുത്ത് സഹ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.

എന്നാൽ കൂടുതൽ അന്വേഷണം നടത്തണമെന്നു കാണിച്ചു പ്രതിയെ അറസ്റ്റ് ചെയ്യാതെ അന്വേഷണ സംഘം തുടരന്വേഷണം താൽക്കാലികമായി നിർത്തുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലം മാറിയതോടെ പ്രതി നഗരത്തിൽ വീണ്ടും സജീവമായപ്പോഴാണു പൊലീസിനെതിരെ സേനയിൽ തന്നെ വിമർശനം ഉയർന്നത്.

ഇതോടെയാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചത്. കൂട്ടു പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തെങ്കിലും അരക്കോടിയിലേറെ രൂപ തട്ടിപ്പു നടത്തിയ സംഭവം പരസ്യമാകാതിരിക്കാൻ അറസ്റ്റ് നടപടി അന്വേഷണ സംഘം രഹസ്യമാക്കി വച്ചു. പ്രതികളെ കുറിച്ചുള്ള വിവരം പൊലീസ് മാധ്യമങ്ങളെയും അറിയിച്ചില്ല.

See also  അവിഹിതം കൈയ്യോടെ പൊക്കിയ ഭാര്യ ഭര്‍ത്താവിനെ പോലീസിന് മുന്നിലിട്ട് അടിച്ചു ചതച്ചു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article