കോഴിക്കോട്: നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽനടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരേ കുറ്റപത്രം സമർപ്പിച്ചു. കസബ പോലീസാണ് ജില്ലാ സെഷൻസ് കോടതിയിൽ കഴിഞ്ഞദിവസം കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം ഫയലിൽ സ്വീകരിച്ച കോടതി തുടർനടപടികൾക്കുശേഷം കേസ് പോക്സോ പ്രത്യേക കോടതിക്ക് കൈമാറും. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം. 2024-ലാണ് കസബ പോലീസ് ജയചന്ദ്രനെ പ്രതിയാക്കി കേസെടുത്തത്.
ജില്ലാകോടതിയും ഹൈക്കോടതിയും മുൻകൂർജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ആറുമാസത്തോളം ഒളിവിലായിരുന്ന ജയചന്ദ്രൻ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനുശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്പാകെ ഹാജരായത്. ഈ വർഷം ജനുവരി 30-ന് കസബ സ്റ്റേഷനിലെത്തിയ ജയചന്ദ്രനെ ചോദ്യംചെയ്തശേഷം വിട്ടയച്ചിരുന്നു.