Tuesday, September 30, 2025

തിരുവനന്തപുരം പട്ടം എസ്‌യുടി ഹോസ്പിറ്റലിലെത്തി ചികിത്സയില്‍ കഴിയുന്ന വിഎസിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Must read

- Advertisement -

തിരുവനന്തപുരം: ഹൃദയാഘാതത്തെത്തുടര്‍ന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ ഉന്നതനേതാവുമായ വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

രാവിലെ 11.15 ഓടെയാണ് മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്. മാധ്യമങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി മടങ്ങി.
തിങ്കളാഴ്ച രാവിലെ വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഏറെനാളായി വിശ്രമജീവിതം നയിച്ചുവരികയാണ് വി.എസ്. 101 വയസാണ്.

See also  ഭരണ നേട്ടങ്ങൾ അഞ്ച് സംസ്ഥാനങ്ങളിലെ തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ സംസ്ഥാന സർക്കാർ , 18 ലക്ഷം രൂപ അനുവദിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article