മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എംസി റോഡിൽ വീണ്ടും അപകടത്തിൽപ്പെട്ടു

Written by Taniniram

Published on:

തിരുവനന്തപുരം: എം സി റോഡിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം വീണ്ടും അപകടത്തിൽപ്പെട്ടു. കമാൻഡോ വാഹനത്തിന് പിന്നിൽ ലോക്കൽ പൊലീസിന്റെ ജീപ്പിടിക്കുകയായിരുന്നു. കടയ്ക്കലിൽ നടന്ന പരിപാടിയ്ക്ക് ശേഷം മുഖ്യന്ത്രി തിരിച്ച് വരുന്നതിനിടെയാണ് വെഞ്ഞാറമൂടിൽ വച്ച് അപകടം ഉണ്ടായത്.

അപകടത്തിൽ ആർക്കും പരിക്കില്ല. മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നിലുള്ള കമാൻഡോ വാഹനത്തിലാണ് പള്ളിക്കൽ പൊലീസ് സ്റ്റേഷനിലെ ജീപ്പ് ഇടിച്ചത്. മുന്നിൽ പോയ വാഹനങ്ങൾ നിർത്തിയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. അപകടം നടന്ന് അൽപസമയത്തിനുള്ളിൽ തന്നെ മുഖ്യമന്ത്രി യാത്ര വീണ്ടും തുടർന്നു.

കഴിഞ്ഞ ഒക്ടോബറിലും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന അഞ്ച് വാഹനങ്ങൾ എം സി റോഡിൽ വച്ച് കൂട്ടിയിടിച്ചിരുന്നു. സ്കൂട്ടർ യാത്രക്കാരിയെ ഇടിക്കാതിരിക്കാൻ പൈലറ്റ് വാഹനം സഡൻ ബ്രേക്കിട്ടത്തോടെയാണ് അന്ന് അപകടത്തിൽപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച കാറും കൂട്ടിയിടിയിൽപ്പെട്ടിരുന്നു. ആർക്കും പരിക്കില്ല. വാമനപുരം പാർക്ക് ജംഗ്ഷനിലായിരുന്നു അപകടം നടന്നത്. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മുഖ്യമന്ത്രി.

See also  സിഎഎ കേരളത്തില്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി ; കോണ്‍ഗ്രസിന് നിലപാടില്ലെന്നും ആരോപണം

Leave a Comment