Friday, April 4, 2025

കേരള സര്‍വകലാശാല കലോത്സവം പൂര്‍ത്തീകരിക്കാൻ അനുമതി

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : കേരള സര്‍വകലാശാല കലോത്സവം (Kerala University Arts Festival) പൂര്‍ത്തീകരിക്കാന്‍ സര്‍വകലാശാല ആസ്ഥാനത്ത് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം (Syndicate meeting) തീരുമാനിച്ചു. എവിടെവച്ചാണ് കലോത്സവം പൂര്‍ത്തീകരിക്കുക എന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല.

കലോത്സവത്തില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ അന്വേഷിക്കാന്‍ ഡോ. ഗോപ് ചന്ദ്രന്‍, അഡ്വ. ജി മുരളീധരന്‍, ആര്‍ രാജേഷ്, ഡോക്ടര്‍ ജയന്‍ (Dr. Gop Chandran, Adv. G Muralidharan, R Rajesh, Dr Jayan) എന്നിവരടങ്ങിയ സമിതിയെ ചുമതലപ്പെടുത്തി. സമിതി വിശദ അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
റിപ്പോര്‍ട്ട് ലഭിച്ചശേഷമാകും കലോത്സവം നടത്തുന്ന വേദികളെപ്പറ്റി അന്തിമ തീരുമാനമെടുക്കുക.

.കലോത്സവം മാന്വല്‍ ഭാവിയില്‍ പരിഷ്‌കരിക്കണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിഷ്‌കരണം സംബന്ധിച്ച് സമഗ്ര പഠനത്തിന് സമിതിയെ രൂപീകരിക്കും. ഈ സമിതിയില്‍ കലാസാഹിത്യ രംഗത്തെ പ്രമുഖരും അംഗങ്ങളാകും . അതേസമയം കോഴ കേസിലെ രണ്ടും മൂന്നും പ്രതികളായ ജോമറ്റിനും സൂരജിനും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

സംഘര്‍ഷവും കോഴ ആരോപണവും മൂലം വി സിയുടെ നിര്‍ദ്ദേശ പ്രകാരം കലോത്സവം നിര്‍ത്തിവച്ചിരുന്നു.സമ്മാനം നല്‍കാന്‍ കോഴ വാങ്ങിയെന്ന ആരോപണവിധേയനായ വിധി കര്‍ത്താവ് കഴിഞ്ഞ ദിവസം കണ്ണൂരില്‍ ജീവനൊടുക്കി സംഭവവുമുണ്ടായി. നിരപരാധിയെന്ന് കത്തെഴുതി വച്ചായിരുന്നു ആത്മഹത്യ.

See also  മകളുടെ വിവാഹത്തിനെത്തുന്ന പ്രധാനമന്ത്രിക്ക് സുരേഷ്‌ഗോപി സമ്മാനിക്കുന്നത് സ്വര്‍ണതളിക
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article