മദ്യപിച്ച് ബഹളം വച്ച മലയാളിയെ വിയറ്റ്നാം വിമാനത്തിൽ നിന്നും പുറത്താക്കി …

Written by Web Desk1

Published on:

എറണാകുളം (Eranakulam) : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം അമിതമായി മദ്യപിച്ച യാത്രികനെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു. ഹരിപ്പാട് സ്വദേശി സത്യബാബുവിനെ ആണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇറക്കിവിട്ടത്.

വിയറ്റ്‌നാമിലെ വിമാനത്തിൽ ആയിരുന്നു സംഭവം. സുരക്ഷാ പരിശോധനയ്ക്ക് ശേഷം വിമാനത്തിൽ കയറിയ ഇയാൾ സീറ്റിൽ ഇരിക്കാതെ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയായിരുന്നു. ഇതോടെ സഹയാത്രികർ വിവരം സുരക്ഷാ ജീവനക്കാരോട് പറഞ്ഞു. വിമാനത്തിൽ അടങ്ങിയിരിക്കണം എന്നും പ്രശ്‌നങ്ങൾ ഉണ്ടാക്കരുത് എന്നും ജീവനക്കാർ സത്യബാബുവിനോട് പറഞ്ഞു. എന്നാൽ ഇയാൾ വീണ്ടും വിമാനത്തിനുള്ളിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയായിരുന്നു. ഇതോടെ സുരക്ഷാ ജീവനക്കാർ എത്തി സത്യബാബുവിനെ വിമാനത്തിൽ നിന്നും പിടിച്ച് പുറത്താക്കി.

വിവരം അറിയിച്ചത് പ്രകാരം നെടുമ്പാശ്ശേരി പോലീസ് വിമാനത്താവളത്തിൽ എത്തി. തുടർന്ന് വിമാനക്കമ്പനിയുടെ പരാതിയിൽ സത്യബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ച ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.

See also  ഭാര്യയ്ക്ക് ദാനം ചെയ്ത കിഡ്‌നി വിവാഹമോചന സമയത്ത് തിരികെ ചോദിച്ച് ഭര്‍ത്താവ്!

Related News

Related News

Leave a Comment