Friday, March 14, 2025

ഗിന്നസ് റെക്കോഡാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ചു; ഒരു കുട്ടിയിൽ നിന്ന് വാങ്ങിയത് 3500 രൂപ, ഗുരുതര ആരോപണവുമായി രക്ഷിതാവ്…

Must read

കൊച്ചി (Kochi) : കലൂരിലെ നൃത്തപരിപാടി സംഘടിപ്പിച്ച സംഘാടകര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി രക്ഷിതാവ്. പരിപാടിക്ക് ജി.സി.ഡി.എ യുടെ എന്‍ജിനിയറിങ് വിഭാഗത്തിന്റെ അനുമതിയുണ്ടായിട്ടുണ്ടോയെന്നും ജില്ലാ കേന്ദ്രം അനുമതി നല്‍കിയതിൽ ആശയക്കുഴപ്പമുണ്ടെന്നുമുള്ള സംശയമാണ് രക്ഷിതാവുയർത്തിയിരിക്കുന്നത്. പരിപാടിയിൽ പങ്കെടുത്ത കുട്ടിയുടെ രക്ഷിതാവായ ബിജിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

പരിപാടിയില്‍ പങ്കെടുക്കുന്ന ആളുകളെ സംബന്ധിച്ചും ടിക്കറ്റ് ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ളതുമായ നിരവധി കാര്യങ്ങള്‍ എസ്റ്റേറ്റ് ഡിപാര്‍ട്‌മെന്റിനെ ബോധിപ്പിക്കേണ്ടതുണ്ട്. സ്റ്റേഡിയം നവീകരണത്തിന് എന്‍ജിനിയറിങ് വിഭാഗവുമുണ്ട്. ജി.സി.ഡി.എയുടെ അനുമതി വേണമെന്നിരിക്കേയാണ് സംഘാടകര്‍ തട്ടിക്കൂട്ട് സ്റ്റേജ് ഒരുക്കിയിരിക്കുന്നത്”

“ഒരു പരിപാടിയെന്ന നിലയില്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതി പ്രധാനമാണ്.പരിപാടിയില്‍ പങ്കെടുക്കുന്നതിന് 3500 രൂപയാണ് ഒരു കുട്ടിയില്‍ നിന്ന് സംഘാടകര്‍ വാങ്ങിയിട്ടുള്ളത്. അതിന് രസീതിയില്ല.
സാരി സ്‌പോണ്‍സര്‍ഷിപ്പില്‍ ലഭിച്ചതാണ്. കുട്ടികള്‍ക്ക് കൊടുത്തത് രണ്ട് ബിസ്‌ക്കറ്റും ഒരു ജ്യൂസും മാത്രമാണ്. ഒരു സ്വകാര്യഗ്രൂപ്പിന്റെ ഗിന്നസ് റെക്കോഡിന് എന്തിനാണ് നമ്മള്‍ ഇത്രയും പണം ചെലവാക്കിയതെന്ന സംശയം ഉയരുകയാണ്”, ബിജി പറഞ്ഞു.

കുട്ടികളുള്‍പ്പെടെ 12,000 പേരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. സ്റ്റേഡിയത്തില്‍ ഐ.എസ്.എല്‍ മത്സരം നടക്കുമ്പോള്‍ പോലും കൃത്യമായ ഗതാഗത നിയന്ത്രണം നടപ്പിലാക്കാറുണ്ട്. സംസ്ഥാനത്തുടനീളം ഗിന്നസ് റെക്കോഡാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ചെന്നും അപ്പോഴാണ് 12,000 കുട്ടികള്‍ വരുമ്പോള്‍ കൃത്യമായ ഗതാഗത നിയന്ത്രണം ഇല്ലാത്തതെന്നും ബിജി ആരോപിച്ചു.

എറണാകുളത്തുനിന്ന് 3 മണിക്ക് സ്‌റ്റേഡിയത്തിലേക്ക് കടന്നവര്‍ വീട്ടിലെത്തുന്നത് 11.30മണിക്കാണ്. നൃത്തം കളിച്ച് അവശരായകുട്ടികള്‍ മൂന്നുമണിക്കൂറോളം ബസിലിരിന്നു.ഗിന്നസ് റെക്കോഡ് കിട്ടിയത് മൃദംഗ വിഷനാണ്. ഇത് ഒരു സ്വകാര്യ ഏജന്‍സിയാണെന്നാണ് മനസിലാക്കുന്നത്. സംസ്ഥാനത്തെ ഒരു മന്ത്രിയടക്കം ഇതില്‍ പങ്കെടുത്തുവെന്നും ഒരു സ്വകാര്യഗ്രൂപ്പിന്റെ ഗിന്നസ് റെക്കോഡിന് എന്തിനാണ് നമ്മള്‍ ഇത്രയും പണം ചെലവാക്കിയതെന്ന സംശയം ഉയരുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

See also  എടിഎം കുത്തിത്തുറന്ന് കവര്‍ച്ചയ്ക്ക് ശ്രമിച്ച പോളിടെക്‌നിക് ബിരുദധാരി പിടിയില്‍…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article