തിരുവനന്തപുരം (Thiruvananthapuram) : മലയിൻകീഴ് തച്ചോട്ടുകാവ് ഓടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി. തച്ചോട്ടുകാവിൽ വാടകയ്ക്ക് താമസിക്കുന്ന വിദ്യാധരൻ (68) എന്നയാളാണ് മരിച്ചത്.
രാവിലെ ഈ വഴി കടന്നു പോയവരാണ് മൃതദേഹം കണ്ടത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓടയ്ക്ക് മുകളിൽ സ്ലാബ് ഇല്ലാത്തതു കൊണ്ട് തന്നെ കാൽ വഴുതി വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.
ഓടയ്ക്ക് മുകളിൽ തകര ഷീറ്റ് കൊണ്ട് മറച്ചു വച്ചിരിക്കുകയാണ് ചെയ്തിട്ടുള്ളത്. അന്വേഷണത്തിലൂടെ തകര ഷീറ്റിൽ ചവിട്ടിയതിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ ഷീറ്റിൽ ചവിട്ടി കാൽ മറിഞ്ഞതോ അല്ലെങ്കിൽ കാൽ വഴുതി വീണതോ ആകാമെന്ന് പോലീസ് നൽകുന്ന പ്രാഥമിക നിഗമനം. അതേ സമയം ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നാലേ മരണ കാരണം എന്താണെന്ന് വ്യക്തമാകൂ.