Thursday, April 3, 2025

രാഹുൽ ഇത്തവണ മർദിച്ചത് മീൻ കറിക്ക് പുളി ഇല്ലെന്ന് പറഞ്ഞ്; അമ്മ വിളിച്ചതിന്റെ പേരിലും കണ്ണിലും ചുണ്ടിലും മർദ്ദിച്ചെന്ന് പെൺകുട്ടിയുടെ മൊഴി

Must read

- Advertisement -

കോഴിക്കോട്: ഏറെ വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മര്‍ദനമേറ്റ സംഭവത്തില്‍ പെണ്‍കുട്ടിയുടെ പരാതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എറണാകുളം നൊച്ചിത്തറ സ്വദേശി നീമയേയാണ് (26) ഭര്‍ത്താവ് രാഹുല്‍ മര്‍ദിച്ചത്. മീന്‍കറിക്ക് പുളി ഇല്ലെന്ന് പറഞ്ഞായിരുന്നു രാഹുല്‍ മര്‍ദിച്ചതെന്നാണ് വിവരം. ഞായറാഴ്ചയാണ് ഇയാള്‍ യുവതിയെ മര്‍ദിച്ചത്. തിങ്കളാഴ്ചയും മര്‍ദനം തുടര്‍ന്നു.

യുവതിയുടെ ഇടത്തേ കണ്ണിനും ചുണ്ടിനുമൊക്കെ മുറിവേറ്റു. അവശയായതോടെ ആംബുലന്‍സ് വിളിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. യുവതിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ രാഹുല്‍ അവിടെ നിന്ന് മുങ്ങി.ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് രാത്രി തന്നെ പൊലീസ് ആശുപത്രിയിലെത്തി, യുവതിയുടെ മൊഴി രേഖപ്പെടുത്തി. പൊലീസിനോട് ആദ്യം യുവതി ആവശ്യപ്പെട്ടത് എറണാകുളത്തെ തന്റെ വീട്ടിലേക്ക് പോകണമെന്നായിരുന്നു. തുടര്‍ന്ന് യുവതി പരാതി നല്‍കി. പിന്നാലെ രാഹുലിനെ അറസ്റ്റ് ചെയ്തു.അമ്മ വിളിച്ചതിന്റെ പേരില്‍ ഇതിനുമുമ്പ് തന്നെ രാഹുല്‍ മര്‍ദിച്ചിരുന്നുവെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പറഞ്ഞുകൊണ്ട് യുവതി മാസങ്ങള്‍ക്ക് മുമ്പ് രംഗത്തെത്തിയിരുന്നു. സ്ത്രീധനം ചോദിച്ചു പീഡിപ്പിച്ചെന്നടക്കം യുവതി ആരോപിച്ചിരുന്നു. എന്നാല്‍ പിന്നീട് തനിക്ക് പരാതിയില്ലെന്നും രാഹുലിന്റെ കൂടെ പോയാല്‍ മതിയെന്നും കാണിച്ച് യുവതി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതോടെ കേസ് ഒത്തുതീര്‍പ്പിക്കിയിരുന്നു.

See also  പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതി വീണ്ടും മർദ്ദനമേറ്റ് ആശുപത്രിയിൽ കോടതിയിൽ ഒത്തുതീർപ്പാക്കിയ കേസിൽ വീണ്ടും ട്വിസ്റ്റ്, ഇത്തവണയും യുവതിക്ക് പരാതിയില്ല
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article