- Advertisement -
പാലക്കാട്: ചിറ്റൂരില്‍ റോഡരികിലെ തോട്ടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റൂര്‍ കേണംപുള്ളി സ്വദേശി ജി. ജസ്വന്ത് (35) ആണ് മരിച്ചത്. രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് സംഭവം കണ്ടത്. ബൈക്ക് നിയന്ത്രണം വിട്ട് വീണ് അപകടം ഉണ്ടായതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.