- Advertisement -
തിരുവനന്തപുരം: അതീവ സുരക്ഷാമേഖലയായ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. എന്നാല്‍ പ്രതികളുടെ മൊഴി സംഭവത്തില്‍ വന്‍ ട്വിസ്റ്റാണ് ഉണ്ടാക്കിയിരിക്കുന്നത്. ക്ഷേത്രത്തില്‍ നിന്ന് നിവേദ്യ ഉരുളി മോഷ്ടിച്ചതല്ല, ക്ഷേത്ര ജീവനക്കാരന്‍ തന്നതാണെന്ന് പിടിയിലായ ഗണേശ് ജാ പൊലീസിന് മൊഴി നല്‍കി. പൂജാ പാത്രം പുറത്ത് കൊണ്ടു പോയപ്പോള്‍ ആരും തടഞ്ഞതുമില്ലെന്ന് ഗണേശ് ജാ ഹരിയാന പൊലീസിനോട് പറഞ്ഞു. ആരെങ്കിലും വിളിച്ചിരുന്നുവെങ്കില്‍ മടക്കി നല്‍കിയേനെയെന്നും പറഞ്ഞ ഗണേശ് ജാ ഹോട്ടലില്‍ നിന്നും പാത്രം പൊലീസിന് കൈമാറി. അതേസമയം, പിടിയിലായ പ്രതികളെ ഇന്ന് ഉച്ചയോടെ കേരളത്തിലെത്തിക്കും.