സത്യപ്രതിജ്ഞാ ചടങ്ങില്‍ പരസ്പരം മുഖത്ത് നോക്കാതെ ഗവര്‍ണറും മുഖ്യമന്ത്രിയും; ചായസല്‍ക്കാരത്തിനിടെ ഷേക്ക് ഹാന്‍ഡും ചിരിയും

Written by Taniniram

Published on:

മന്ത്രി കേളുവിന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ പരസ്പരം മുഖത്ത് പോലും നോക്കാതെ മുഖ്യമന്ത്രിയും ഗവര്‍ണറും. കൃത്യം 4 മണിക്ക് മുഖം കൊടുക്കാതിരിക്കാന്‍ ഇരുവരും പ്രത്യേകം ശ്രദ്ധിച്ചു. സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രിക്ക് കൈ കൊടുക്കാന്‍ കേളുവിനോട് ഗവര്‍ണര്‍ ആംഗ്യം കാണിച്ചിരുന്നു.

എന്നാല്‍ സത്യപ്രതിജ്ഞ ചടങ്ങിനു ശേഷം നടന്ന ചായ സല്‍ക്കാരത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്പരം കൈക്കൊടുത്തു. മന്ത്രിമാരായി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും സത്യപ്രതിജ്ഞ ചെയ്ത അവസരത്തില്‍ മുഖ്യമന്ത്രിയെ ചായ സല്‍ക്കാരത്തിനു ഗവര്‍ണര്‍ ക്ഷണിച്ചിരുന്നില്ല. ക്ഷണിക്കാത്ത ചായ കുടിക്കാന്‍ നില്‍ക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവന്‍ വിട്ടത് വലിയ വാര്‍ത്തയായിരുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പി.കെ. കുഞ്ഞാലിക്കുട്ടിയും ചായസല്‍ക്കാരത്തില്‍ പങ്കെടുത്തതും ശ്രദ്ധേയമായി. ചായസത്ക്കാരത്തില്‍ ആരും അധികം സംസാരിച്ചില്ല ചായ കുടിച്ച് ഹസ്തദാനം നല്‍കി മടങ്ങുകയായിരുന്നു.

See also  ഫെഫ്ക കടുപ്പിച്ചു ,പ്രശ്‌നപരിഹാരമായി മള്‍ട്ടിപ്ലെക്‌സ് ശൃംഖലയായ പിവിആര്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കും

Related News

Related News

Leave a Comment