18-ന് പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികാചരണം…

Written by Web Desk1

Published on:

കോട്ടയം (Kottayam) : ഉമ്മൻചാണ്ടി ഫൗണ്ടേഷനാണ് ചരമവാർഷികാചരണം നടത്തുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികാചരണം 18-ന് പുതുപ്പള്ളിയിൽ നടക്കും. രാവിലെ 11-ന് പുതുപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി പാരീഷ് ഹാളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ദിനാചരണത്തിന്റെ ഭാഗമായി പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ആയിരത്തിലധികം കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായവിതരണം, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവ നടക്കും.

ജൂലൈ 14-ന് പുതുപ്പള്ളിയിലെ ജനങ്ങൾക്കായി ഒരുലക്ഷം രൂപയുടെ ഉമ്മൻചാണ്ടി ചികിത്സാ സഹായപദ്ധതി ഉദ്ഘാടനം, 15-ന് തിരുവനന്തപുരത്ത് ഉമ്മൻചാണ്ടി ലീഡർഷിപ്പ് സമ്മിറ്റ്, 16-ന് കന്യാകുമാരിയിൽ ഒരു കുടുംബത്തിന് നിർമിച്ച വീടിന്റെ താക്കോൽദാനം, 17-ന് തിരുവനന്തപുരത്ത് ചിത്രപ്രദർശനം എന്നിവ നടക്കും. 18-ന് കോട്ടയം മാമ്മൻമാപ്പിള ഹാളിൽ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ഉദ്ഘാടനം, ഉന്നതവിജയം നേടിയവർക്കുള്ള എക്സലൻസ് അവാർഡ് വിതരണം, 20-ന് തിരുവനന്തപുരത്ത് മെഡിക്കൽ ക്യാമ്പ്, 21-ന് ബാഡ്മിന്റൺ-ക്രിക്കറ്റ് ടൂർണമെൻറുകൾ തുടങ്ങിയവയുണ്ടാകും.

See also  കമ്മിറ്റി അംഗങ്ങൾക്കിടയിലെ സംഘർഷം പ്രകോപനമായി; പരുവക്കുന്ന് ഫെസ്റ്റിനിടെ ആന ഇടഞ്ഞു

Related News

Related News

Leave a Comment