ബലാത്സംഗക്കേസില്‍ സംവിധായകന്‍ ഒമര്‍ലുലുവിന് ഹൈക്കോടതിയില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യം

Written by Taniniram

Published on:

ബലാത്സംഗക്കേസില്‍ സംവിധായകന്‍ ഒമര്‍ലുലുവിന് ഹൈക്കോടതിഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. യുവനടിയുടെ പരാതിയില്‍ നെടുമ്പാശ്ശേരി പോലീസെടുത്ത കേസ്സിലാണ് മുന്‍കൂര്‍ ജാമ്യം. കേസിന്റെ ഭാഗമായ അറസറ്റ് ചെയ്താല്‍ 50000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തില്‍ സ്റ്റേഷനില്‍ നിന്നും വിട്ടയക്കണമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

നടിയുമായി ഉഭയസമ്മതപ്രകാരമുളള ബന്ധമാണ് ഉണ്ടായിരുന്നതെന്ന് ഒമര്‍ ലുലു ഹൈക്കോടതിയില്‍ അറിയിച്ചു. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതെന്നാണ് നടിയുടെ പരാതി. പീഡനം നടന്നത് കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവിലാണ്. ഒമര്‍ ലുലു തന്റെ പുതിയ സിനിമയില്‍ അവസരം നല്‍കാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്തു.

കൊച്ചി സിറ്റി പൊലീസിന് നല്‍കിയ പരാതി പിന്നീട് നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. യുവതി താമസിക്കുന്നത് കൊച്ചിയിലാണ്. ഒമര്‍ ലുലു സംവിധാന ചെയ്ത സിനിമയിലും പരാതിക്കാരി അഭിനയിച്ചിരുന്നു.

നടിയുമായി സൗഹൃദം ഉണ്ടായിരുന്നുവെന്ന് ഒമര്‍ ലുലു സമ്മതിച്ചിട്ടുണ്ട്. യുവതിയുമായി വിവിധ സ്ഥലങ്ങളില്‍ യാത്ര നടത്തിയിട്ടുണ്ട്. എന്നാല്‍ സൗഹൃദം ഉപേക്ഷിച്ചതോടെ ഉണ്ടായ വ്യക്തിവിരോധമാണ് പരാതിക്ക് പിന്നിലെന്ന് ഒമര്‍ ലുലു ആരോപിക്കുന്നു.

ഹാപ്പി വെഡ്ഡിംഗ് ചങ്ക്സ് ,ഒരു അഡാര്‍ ലവ്, ധമാക്ക ,നല്ല സമയം എന്നീ ചിത്രങ്ങളാണ് ഒമര്‍ലുലു സംവിധാനം ചെയ്തത്. യുവതീയുവാക്കളെ ആകര്‍ഷിക്കുന്ന വിഷയങ്ങളാണ് സിനിമയാക്കുന്നത്. ഒരു അഡാര്‍ ലവ് വന്‍വിജയമായിരുന്നു. എഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ബിഗ്ബോസില്‍ സീസണ്‍ 5 ല്‍ മത്സരാര്‍ത്ഥിയായും ഒമര്‍ലുലു എത്തിയിരുന്നു.

See also  മനുഷ്യ- വന്യ ജീവി സംഘര്‍ഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍- മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Related News

Related News

Leave a Comment