Thursday, April 3, 2025

അമ്മയുടെയും അനുജന്റെയും പിറന്നാൾ ഒരുമിച്ചാഘോഷിച്ച്‌ നവ്യ….

Must read

- Advertisement -

വീട്ടു വിശേഷങ്ങൾ ഇടയ്ക്കിടെ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകരുടെ മുന്നിൽ അവതരിപ്പിക്കുന്ന താരമാണ് നടി നവ്യ നായർ (Navya Nair). രണ്ടുദിവസങ്ങൾക്കു മുൻപ് അമ്മ വീണയുടെയും അനുജൻ രാഹുലിന്റെയും ജന്മദിനം ഒന്നിച്ച് കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു ഈ കുടുംബം. പിറന്നാൾ കേക്ക് കട്ടിങ് ആഘോഷിക്കുന്ന ഒരു വീഡിയോ നവ്യ ഇൻസ്റ്റഗ്രാം റീലായി പോസ്റ്റ് ചെയ്തു. നവ്യയും അച്ഛനമ്മമാരും സഹോദരനും നവ്യയുടെ മകൻ സായ് കൃഷ്ണയുമാണ് ഇതിൽ പങ്കെടുത്ത പ്രധാനികൾ. രാത്രിയിൽ വീടിന്റെ പ്രധാന ലൈറ്റ് ഓഫ് ചെയ്ത് ഡിംലൈറ്റിൽ അമ്മയ്ക്കും അനുജനും സർപ്രൈസ് കേക്ക് കട്ടിംഗ് ഒരുക്കുകയായിരുന്നു നവ്യയും മകനും.

ഇവർക്ക് പുറമേ വളരെ ചുരുക്കം ചില സുഹൃത്തുക്കളെയും ഈ വീഡിയോയുടെ അവസാനം കാണാം. അനുജന്റെ വായിൽ കേക്ക് മുറിച്ചു വച്ചുകൊടുക്കുന്നത് നവ്യയാണ്. ശേഷം അനുജന് ഒരു സ്നേഹ ചുംബനവും നൽകി. അമ്മയ്ക്ക് അച്ഛൻ രാജുവാണ് വായിലേക്ക് കേക്കിന്റെ ഒരു കഷണം വച്ച് നൽകിയത്. എല്ലാവരും കൂടിയ സന്തോഷസായാഹ്നമായിരുന്നു അത്. എന്നാൽ പോസ്റ്റിൽ കാണാത്ത ചിലർക്ക് വേണ്ടിയാണ് ആരാധകർ അന്വേഷിച്ചത്. രണ്ടുപേരും ആ കുടുംബത്തിലെ അംഗങ്ങളും കൂടിയാണ്

നവ്യയുടെ ഭർത്താവ് സന്തോഷ് മേനോനെയും അനുജൻ രാഹുലിന്റെ ഭാര്യ സ്വാതിയെയും എന്തുകൊണ്ട് ഈ ആഘോഷങ്ങളിൽ കാണുന്നില്ല എന്ന് ആദ്യ കമന്റ് എത്തിച്ചേർന്നു. കോട്ടയം സ്വദേശിയും മുംബൈയിലെ ബിസിനസുകാരനുമായ സന്തോഷ് മേനോൻ പലപ്പോഴും നവ്യയുടെ വീട്ടിൽ നടക്കുന്ന ചടങ്ങുകളിലോ ഒപ്പമോ ഉണ്ടാവാറില്ല എന്നത് പണ്ടുമുതലേ ഉള്ള കാര്യമാണ്. 2020ൽ കോവിഡ് കാലഘട്ടത്തിലാണ് നവയുടെ അനുജൻ രാഹുൽ സ്വാതിയുമായി വിവാഹിതനായത്. ഈ വിവാഹം മുൻകൈയെടുത്ത് നടത്തുന്നതിൽ നവ്യ പ്രധാന പങ്കുവഹിക്കുകയും ചെയ്തു.

സഹോദരന്റെ ഭാര്യയെ പിറന്നാൾ ആഘോഷ ദൃശ്യങ്ങളിൽ കാണാതായതോടുകൂടി ചിലർ നേരെ പോയത് രാഹുലിന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലേക്കായിരുന്നു. ഇവിടെ 2020 ഒക്ടോബർ മാസം നടന്ന വിവാഹത്തിന്റെയോ അതിനുശേഷമുള്ള ഇവരുടെ ചിത്രങ്ങളോ ഒന്നും കാണുന്നില്ല എന്ന് കമന്റ് ചെയ്തവരുടെ പരാതി. രാഹുലിന്റെ കൂടെയുള്ളതും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒക്കെയാണ്. അല്ലെങ്കിൽ ഒറ്റയ്ക്കുള്ള ചിത്രം ആയിരിക്കും പോസ്റ്റ് ചെയ്തിട്ടുണ്ടാവുക. ശേഷം സ്വാതി കുടുംബത്തിന്റെ കൂടെയില്ലേ എന്നായി ചർച്ചയുടെ മറ്റൊരു ഭാഗം.

നവ്യ നായർ പോസ്റ്റ് ചെയ്ത റീൽ വീഡിയോയുടെ ആദ്യ കമന്റിൽ തന്നെ ആരാധകർ ഇരുചേരികൾ ആയി തിരിഞ്ഞു. ‘നവ്യയുടെ സഹോദരന്റെ ഭാര്യ എവിടെ’ എന്ന് ചോദിച്ചാണ് കമന്റ് തുടങ്ങിയത്. അതിനു വന്ന മറുപടി കമന്റുകളാണ് ഒരു ചർച്ചയ്ക്ക് വഴിവെട്ടിയത്. അതിന് പിറകേ ഒരാൾ നവ്യയുടെ ഹസ്ബൻഡ് എവിടെ എന്നും അന്വേഷിച്ചുകൊണ്ടെത്തി. തീർത്തും വ്യക്തിപരമായ ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നതിൽ അസ്വാരസ്യം രേഖപ്പെടുത്തിയവരും കൂട്ടത്തിലുണ്ട്.

‘ഭാര്യ എവിടെ ഭർത്താവ് എവിടെ? നിങ്ങൾക്കൊക്കെ ബോധം എവിടെ? കണ്ടവരുടെ കാര്യത്തിൽ എന്ത് ശ്രദ്ധ’ എന്ന് ചോദിച്ച ഒരു ആരാധിക വിയോജിപ്പ് രേഖപ്പെടുത്തി. ഇവരുടെ കമന്റിനു മാത്രം കുറച്ചുപേർ ലൈക്ക് ചെയ്തു. തൊട്ടുപിന്നാലെ മറ്റൊരാൾ പിന്തുണ എന്നോണം ഒരു ഇമോജിയും പോസ്റ്റ് ചെയ്തു. വിവാഹ ജീവിതത്തെപ്പറ്റി നവ്യ പൊതുവേ തുറന്നുപറച്ചിലുകൾ ഒന്നും നടത്താറില്ല. എപ്പോഴും അച്ഛനമ്മമാരും മകൻ സായ് കൃഷ്ണയുമാണ് നവ്യയുടെ കൂടെ ഓരോരോ ഉദ്യമങ്ങൾക്കും കൂടെ ഉണ്ടാവുക. മകന്റെ ജന്മദിനാഘോഷങ്ങളിൽ സന്തോഷ് എല്ലാക്കൊല്ലവും വന്നുചേരാറുണ്ട്.

See also  പെൺകുട്ടിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയ സംഭവം; കരാട്ടെ മാസ്റ്റർ അറസ്റ്റിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article