കള്ളക്കടൽ പ്രതിഭാസം: കേരള തീരത്ത് ഇന്ന് 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഉയർന്ന താപനില

Written by Taniniram1

Published on:

തിരുവനന്തപുരം: കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 11:30 വരെ 0.5 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരമാലയുടെ വേഗത സെക്കൻഡിൽ 05 സെന്റിമീറ്ററിനും 20 സെന്റിമീറ്ററിനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് (02-04-2024) രാത്രി 11:30 വരെ 0.9 മുതൽ 1.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനുമാണ് സാധ്യത. ഇതിന്റെ വേഗത സെക്കൻഡിൽ 05 സെന്റിമീറ്ററിനും 30 സെന്റിമീറ്ററിനും ഇടയിൽ മാറിവരുവാനാണ് സാധ്യത. വടക്കൻ തമിഴ്നാട് തീരത്ത് ഇന്ന് (02-04-2024) രാത്രി 11:30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ഇതിന്റെ വേഗത സെക്കൻഡിൽ 10 സെന്റിമീറ്ററിനും 80 സെന്റിമീറ്ററിനും ഇടയിൽ മാറിവരാനാണ് സാധ്യത. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.

ഇന്ന് 11 ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. ഏപ്രിൽ 6 വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, കോട്ടയം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, എറണാകുളം, മലപ്പുറം, ആലപ്പുഴ, കാസർകോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്. ഒൻപത് ജില്ലകളിൽ ഇന്ന് മഴയ്ക്കും സാധ്യത പ്രവചിക്കുന്നുണ്ട്. പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല.

See also  ജെൻസന് അന്ത്യചുംബനം നല്‍കി യാത്രയാക്കി ശ്രുതി; ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കൾ

Leave a Comment