തിരുവനന്തപുരം (Thiruvananthapuram) : ഇന്ന് വിഴിഞ്ഞത്ത് 400 മീറ്റർ നീളവും 58 മീറ്റർ വീതിയുമുള്ള ‘വിവിയാന’ എന്ന മദർഷിപ്പാണ് എത്തുന്നത്. ഉച്ചയോടെ കപ്പൽ ബെർത്തിലടുപ്പിക്കും. വിഴിഞ്ഞത്ത് ആദ്യമെത്തിയത് ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ (എം എസ് സി) മദർഷിപ്പ് ആയിരുന്നു.
366 മീറ്റർ നീളവും 51 മീറ്റർ വീതിയുമുള്ള ഡെയ്ലാ’ കപ്പലാണ് തുറമുഖ ഉദ്ഘാടനത്തിന്റെ ഭാഗമായി എത്തിയത്. 13988 ആണ് വാഹകശേഷി. അതേസമയം, ട്രയൽ റണ്ണിന്റെ ഭാഗമായി കൂടുതൽ കപ്പലുകളും അടുത്ത ദിവസങ്ങളിൽ വിഴിഞ്ഞത്തെത്തും.