തോട്ടിൽ വീണ മകന് രക്ഷകയായി ‘അമ്മ’…

Written by Web Desk1

Published on:

കോട്ടയം (Kottayam) : അയ്മനം കരിമഠം ഗവ. സ്‌കൂളിന് സമീപത്തെ പാലത്തില്‍നിന്നും തോട്ടില്‍ വീണ അഞ്ചുവയസ്സുകാരന് അമ്മ രക്ഷകയായി. കുമരകം ശ്രീകുമാരമംഗലം ക്ഷേത്രം മേല്‍ശാന്തി മോനേഷ് ശാന്തിയുടെയും സല്‍മയുടെയും മകന്‍ ദേവതീര്‍ഥാണ് അപകടത്തില്‍പ്പെട്ടത്.

ഇന്നലെയായിരുന്നു സംഭവം. അമ്മ സല്‍മയോടൊപ്പം സ്‌കൂളില്‍ പോകവേ കാല്‍ തെറ്റി തോട്ടില്‍ വീഴുകയായിരുന്നു. അമ്മ ഉടന്‍ തോട്ടില്‍ ചാടി കുട്ടിയെ രക്ഷപ്പെടുത്തി.

ബഹളംകേട്ട് എത്തിയ സമീപവാസിയായ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ ബിനു ഇരുവരെയും കരയില്‍ കയറ്റി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അമ്മയെയും കുട്ടിയെയും കുമരകം എസ്.എച്ച്. ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.

See also  ജാതി മാറി പ്രണയിച്ചതിനു തമിഴ് നാട്ടിൽ അമ്മയെ കൂട്ടബലാത്സംഗം ചെയ്തു…

Leave a Comment