വാട്ടര്‍ ടാങ്കില്‍ നാല് മക്കളെ എറിഞ്ഞ് കൊന്ന ശേഷം അമ്മ ….

Written by Web Desk1

Published on:

ജയ്പൂർ (Jaipur) : ജയ്പൂരിലെ ബാർമർ ജില്ലയിലെ ധനേ കാ തല ​ഗ്രാമത്തിലാണ് വാട്ടർ ടാങ്കിൽ നാല് മക്കളെയും എറിഞ്ഞ് കൊന്നശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് അമ്മ. കുടുംബ വഴക്കിനെ തുടർന്ന് യുവതി അസ്വസ്ഥയായിരുന്നുവെന്നും തുടർന്നാണ് കുഞ്ഞുങ്ങളെ എറിഞ്ഞു കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍.

‘ഒരു സ്ത്രീ അവരുടെ നാലുമക്കളെ വാട്ടർ ടാങ്കിലേക്ക് എറിഞ്ഞു, നാലുപേരും മരിച്ചു. അഞ്ചു വയസ്സു മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. പിന്നാലെ വാട്ടർ ടാങ്കിലേക്ക് ചാടിയ സ്ത്രീയെ രക്ഷിക്കുകയും ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയും ചെയ്തു. കുഞ്ഞുങ്ങളെ കൊന്നതിനുള്ള കാരണം അറിയാൻ അമ്മയെ ചോദ്യം ചെയ്യും’, ബാർമർ പൊലീസ് സൂപ്രണ്ട് നരേന്ദ്ര സിംഗ് മീണ പറഞ്ഞു.

See also  ഒന്നിനുപുറകെ ഒന്നായി അഞ്ചുപേരെ പാമ്പ് കടിച്ചു; അമ്മയും മക്കളും മരിച്ചു…

Leave a Comment