രാജ്യത്ത് കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കും; നിര്‍മല സീതാരാമന്‍

Written by Web Desk1

Published on:

ന്യൂഡല്‍ഹി: രണ്ടാം മോദിസര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ (Finance Minister Nirmala Sitharaman) അവതരിപ്പിച്ചു. ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് നിലവിലെ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ മെഡിക്കല്‍ കോളേജു (Medical College ) കളാക്കി മാറ്റാന്‍ പദ്ധതിയുണ്ടെന്നും കമ്മിറ്റിയെ നിയോഗിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

നിലവിലുള്ള സ്ത്രീകള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന സെര്‍വിക്കല്‍ കാന്‍സര്‍ (Cervical cancer) പ്രതിരോധത്തിനായി ഒമ്പതു മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്കിടയില്‍ വാക്‌സിനേഷന്‍ (Vaccination) പദ്ധതികള്‍ ശക്തിപ്പെടുത്തും.

മാതൃ ശിശുപരിചരണം (Maternal Child Care) സംബന്ധിച്ചുള്ള വിവിധപദ്ധതികള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. സക്ഷമ അംഗന്‍വാടി-പോഷന്‍ 2.0 (Sakshama Anganwadi-Potion 2.0) പദ്ധതിക്കുകീഴില്‍, പോഷകാഹാരവിതരണവും ശിശുപരിചരണവും വികസനവും ഉറപ്പുവരുത്താന്‍ അംഗന്‍വാടികള്‍ നവീകരിക്കും.

മിഷന്‍ ഇന്ദ്രധനുഷ് പദ്ധതി (Mission Indradhanush Project) വേഗത്തില്‍ നടപ്പിലാക്കും. ആയുഷ്മാന്‍ ഭാരത് (Ayushman Bharat) പദ്ധതിയില്‍ ആശാ വര്‍ക്കര്‍ (Asha Worker) മാരെയും അംഗന്‍വാടി ജീവനക്കാരെ (അംഗന്‍വാടി ജീവനക്കാരെ) യും ഉള്‍പ്പെടുത്തി ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

See also  തിരുവനന്തപുരം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഒ.പി ഫാര്‍മസിയില്‍ ജീവനക്കാരില്ല: രോഗികൾ വലയുന്നു

Related News

Related News

Leave a Comment