വയനാട്: പ്രകൃതി തകര്‍ത്തെറിഞ്ഞ മുണ്ടക്കൈയിലെത്തി ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍. ഔദ്യോഗിക വേഷത്തില്‍ സൈന്യത്തിനൊപ്പമെത്തിയ അദ്ദേഹം രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കരസേനാ ഉദ്യോഗസ്ഥര്‍ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തോട് വിശദീകരിച്ചു. നേരത്തെ അദ്ദേഹം മേല്‍പ്പടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയിരുന്നു. എല്ലാം നഷ്ടപ്പെട്ടര്‍ക്ക് മോഹന്‍ലാല്‍ ആശ്വാസിപ്പിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലിക്ക് മോഹന്‍ലാല്‍ 25 ലക്ഷം രൂപ നല്‍കിയിരുന്നു. അച്ഛന്റെ പേരിലുള്ള സന്നദ്ധ സഹായ സംഘടനയിലൂടെ മുണ്ടക്കൈയും ചൂരല്‍മലയിലും സാധനങ്ങള്‍ അടക്കം കൂടുതല്‍ സഹായം എത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണലായ മോഹന്‍ലാല്‍ കോഴിക്കോടു നിന്ന് റോഡു മാര്‍ഗമാണ് വയനാട്ടിലെത്തിയത്.
ദുരിതാശ്വാസ ദൗത്യത്തില്‍ മുന്‍നിരയില്‍ നിന്ന 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ ടിഎ മദ്രാസിന്റെ പ്രയത്‌നങ്ങളെ മോഹന്‍ലാല്‍ പ്രകീര്‍ത്തിച്ചിരുന്നു.