മേജർ രവിക്ക് എറണാകുളത്ത് ബി ജെ പി സ്ഥാനാർഥി സാധ്യത തെളിയുന്നു

Written by Taniniram1

Published on:

കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മേജർ രവി എത്താൻ സാധ്യത. ഇന്ന് ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക വന്നേക്കും. നാല് മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഇതിൽ കൊല്ലത്ത് കുമ്മനം രാജശേഖരനെ പരിഗണിക്കുന്നതായി വിവരമുണ്ട്. ആലത്തൂരിൽ മഹാരാജാസ് മുൻ പ്രിൻസിപ്പൽ സരസ്വതി ടീച്ചറെയും പരിഗണിക്കുന്നു. കൊല്ലത്ത് നിലവിലെ പാർട്ടി ജില്ലാ അധ്യക്ഷൻ ബിബി ഗോപകുമാറും പരിഗണനയിലുണ്ട്. മേജർ രവി കഴിഞ്ഞവർഷം ഡിസംബർ മാസത്തിലാണ് ബിജെപിയിൽ അംഗത്വമെടുത്തത്. ഒപ്പം അഗത്വമെടുത്ത മുൻ കോൺഗ്രസ് നേതാവ് സി രഘുനാഥ് കണ്ണൂരിൽ സ്ഥാനാർത്ഥിയാണ്.

മേജർ രവി നിലവിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷനാണ്. സി രഘുനാഥ് ദേശീയ കൗൺസിൽ അംഗവും. നടൻ ദേവനെയും സംസ്ഥാന ഉപാധ്യക്ഷനാക്കിയത് 2023 ഡിസംബർ മാസത്തിലായിരുന്നു. അതെസമയം വയനാട് മണ്ഡലത്തിൽ രാംദാസ് അത്താവാലെയുടെ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ പാർട്ടിയാണ് എൻഡിഎ സ്ഥാനാർത്ഥിയെന്ന് അവർ അവകാശപ്പെടുന്നുണ്ട്. ദേശീയ വൈസ് പ്രസിഡൻ്റ് നുസ്രത്ത് ജഹാനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുമുണ്ട്. പക്ഷെ സ്ഥാനാർത്ഥി പ്രഖ്യാപനം ബിജെപി ഇതുവരെ നടത്തിയിട്ടില്ല. അത്താവാലെയുടെ പ്രഖ്യാപനം ബിജെപി സംസ്ഥാന നേതൃത്വം അംഗീകരിച്ചിട്ടില്ല. കേരളത്തിൽ എൻഡിഎയിൽ റിപ്പബ്ലിക്കൻ പാർട്ടി ഇല്ലെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്. രാഹുൽ ഗാന്ധിയെ നേരിടാൻ മുസ്ലിം വനിതയെ തന്നെ തിരഞ്ഞെടുത്തത് മോദിയുടെ സ്ത്രീ ശാക്തീകരണ നിലപാടിന്റെ പ്രതീകമാണെന്ന് കോഴിക്കോട് സ്വദേശിയായ നുസ്രത്ത് ജഹാൻ പറയുന്നു.

See also  കള്ളക്കടൽ പ്രതിഭാസം : ഉയർന്ന തിരമാല തീരദേശത്തുള്ളവർ ജാഗ്രത പാലിക്കണം

Leave a Comment