ലോറിയിൽ നിന്ന് മരത്തടികൾ ഒന്നിന് പിറകെ ഒന്നായി ദേഹത്തേക്ക് വീണു, ചുമട്ടുതൊഴിലാളിക്ക് അതിദാരുണ മരണം…

Written by Web Desk1

Published on:

മലപ്പുറം (Malappuram) : ലോറിയിൽ നിന്ന് മരത്തടികൾ ഇറക്കുന്നതിനിടെ ദേഹത്ത് വീണ് ചുമട്ടുതൊഴിലാളി മരിച്ചു. (porter died after falling on his body while unloading logs from a lorry) മലപ്പുറം തുവ്വൂർ സ്വദേശി ഷംസുദീൻ (54) ആണ് മരിച്ചത്. തുവ്വൂർ ഐലാശ്ശേരിയിൽ ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. മരമില്ലിലേക്ക് ലോറിയിൽ കൊണ്ടുവന്ന മരം ഇറക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

മരങ്ങൾ ലോറിയിൽ നിന്ന് താഴെയിറക്കാനുള്ള ശ്രമത്തിലായിരുന്നു ഷംസുദ്ദീൻ. ഇതിനായി ലോറിക്ക് മുകളിൽ കയറി കയർ അഴിച്ചു. ഇതിനിടെ തെന്നി താഴേക്ക് വീഴുകയായിരുന്നു. താഴെ വീണ ഷംസുദ്ദീൻ്റെ ദേഹത്തേക്ക് മരത്തടികൾ ഓരോന്നായി വീഴുകയായിരുന്നു.

കൂടെയുണ്ടായിരുന്ന മറ്റു ജോലിക്കാർ ഉടൻ തന്നെ ഷംസുദ്ദീനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഷംസുദ്ദീൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. അതിനിടെ, അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിൽ അപകടം നടക്കുന്നത് കൃത്യമായി കാണാം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. പോസ്റ്റ്മാർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

See also  ആശ ലോറൻസിന് തിരിച്ചടി; എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യശാസ്ത്ര പഠനത്തിന് വിട്ടുനൽകാം, ആശയുടെ ഹർജി തള്ളി ഹൈക്കോടതി

Leave a Comment