കവർച്ചാ സംഘത്തിലെ പ്രധാനി പിടിയിൽ

Written by Web Desk1

Published on:

കൊച്ചി: തമിഴ്‌നാട് സ്വദേശി വിനായകിനെയാണ് പിടികൂടിയത് . പ്രതിയുടെ മാതാവ് മലപ്പുറം സ്വദേശിയാണ്.
തമിഴ്‌നാട്ടിൽ നിന്ന് വിമാനമാർഗ്ഗമെത്തി മോഷണം നടത്തി മടങ്ങുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ .
തമിഴ്‌നാട് അമ്പൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തമിഴ്‌നാട്ടിൽ നിന്നുള്ള സംഘത്തിലെ മറ്റ് അംഗങ്ങളെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. ലാപ്‌ടോപ്പുകളും, ബൈക്കുകളുമാണ് സംഘം കവർന്നിട്ടുള്ളതിൽ ഏറെയും. ബൈക്ക് മോഷ്ടിച്ച ശേഷം അതിൽ കറങ്ങി നടന്ന് വീടുകളും സ്ഥാപനങ്ങളും കണ്ടുവച്ച ശേഷമായിരുന്നു മോഷണം.

എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷൻ പരിധിയിൽ രണ്ട് ലാപ്‌ടോപ്പുകളും സെൻട്രൽ പോലീസ് സ്‌റ്റേഷൻ പരിധിയിൽ നിന്ന് ഏഴ് ലാപ്‌ടോപ്പുകളും കവർന്നിട്ടുണ്ട്. ഏലൂർ, അങ്കമാലി മേഖലകളിൽ നിന്ന് രണ്ട് ബൈക്കുകൾ മോഷ്ടിച്ചിട്ടുണ്ട്.

Related News

Related News

Leave a Comment