തിരുവനന്തപുരം : എഡിഎം നവീന്‍ ബാബുന് റവന്യൂ വകുപ്പിന്റെ അന്വേഷണത്തില്‍ ക്ലീന്‍ ചിറ്റ്. കണ്ണൂര്‍ ചെങ്ങളായിലെ പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ഫയല്‍ ബോധപൂര്‍വം വൈകിപ്പിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ പിപി ദിവ്യ കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്.
അന്വേഷണ റിപ്പോര്‍ട്ട് ഇന്നോ നാളെയോ സര്‍ക്കാരിന് കൈമാറും. ദിവ്യയെ എഡിഎമ്മിന്റെ യാത്രയയപ്പിലേക്ക് താന്‍ ക്ഷണിച്ചില്ലെന്ന് കണ്ണൂര്‍ കലക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. കൈക്കൂലി കൊടുത്തുവെന്ന് ആരോപണം ഉന്നയിച്ച പ്രശാന്തനില്‍ നിന്നു മൊഴി എടുത്തിരുന്നു. എന്നാല്‍ അതേ സമയം, റവന്യൂവകുപ്പ് സംഘത്തിന് മുന്നില്‍ മൊഴി നല്‍കാന്‍ പി പി ദിവ്യ തയ്യാറായിട്ടില്ല. ഇതും ദുരൂഹമാണ്. മൊഴി നല്‍കാനെത്തിയാല്‍ പോലീസ് അറസ്റ്റു ചെയ്യുമെന്ന ഭയത്തിലാണ് ഇത്. അതിനിടെ ദിവ്യയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നോട്ടിസ് നല്‍കിയെങ്കിലും ദിവ്യ സഹകരിച്ചില്ല. നിയമപരമായി ദിവ്യയെ വിളിച്ചു വരുത്താന്‍ ജോയിന്റ് കമ്മിഷണര്‍ക്ക് അധികാരമില്ലെങ്കിലും പെട്രോള്‍ പമ്പ് അപേക്ഷകനു വേണ്ടി ഇടപെട്ട് ആരോപണം ഉന്നയിച്ച വ്യക്തിയെന്ന നിലയിലാണ് വിവരങ്ങള്‍ ആരായാന്‍ ശ്രമിച്ചത്.