KSRTC സൂപ്പർ ഫാസ്റ്റ്‌ പ്രീമിയം എസി ബസ്‌ സർവീസ്‌ മേയിൽ തുടങ്ങും

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : കെഎസ്‌ആർടിസി (KSRTC)യുടെ സൂപ്പർഫാസ്റ്റ്‌ പ്രീമിയം എസി ബസ്‌ സർവീസ്‌ (Superfast Premium AC Bus Service) മേയിൽ തുടങ്ങും. തിരുവനന്തപുരം– -കോഴിക്കോട്‌ (Thiruvananthapuram – Kozhikode) റൂട്ടിലായിരിക്കും ആദ്യസർവീസ്‌. 220 ബസുകളാണ്‌ സർവീസ്‌ നടത്തുക. ആദ്യഘട്ടത്തിൽ 24 ബസ്‌ ഓടും. പൈലറ്റ്‌ പദ്ധതി ഒരാഴ്‌ചയ്‌ക്കകം വ്യാപിപ്പിക്കും. ജൻറം ലോഫ്‌ളോർ ബസു (Genrum Lowfloor Bus)കൾ ഒഴിവാക്കിയാണ്‌ പരീക്ഷണാടിസ്ഥാനത്തിൽ പുതിയ ബസുകൾ രംഗത്തിറക്കുന്നത്‌. പത്തുമീറ്റർ നീളമുള്ള ബസിന്‌ 42 സീറ്റ്‌ ഉണ്ടാകും. പുഷ്‌ബാക്ക്‌ സീറ്റ്‌, വൈഫൈ (Pushback seat, Wi-Fi) സൗകര്യവുമുണ്ടാകും. ഇന്റർനെറ്റ്‌ സേവനത്തിന്‌ ചെറിയ നിരക്ക്‌ ഈടാക്കും. സൂപ്പർ ഡീലക്‌സ്‌ (Super Deluxe) എസി ബസ്‌ നിരക്കിനേക്കാൾ കുറവും സൂപ്പർഫാസ്റ്റ്‌ ബസ്‌ നിരക്കിനേക്കാൾ നേരിയ കൂടുതലുമാകും പുതിയ നിരക്ക്‌. അതേസമയം, എസി ലോഫ്‌ളോർ നിരക്കിനേക്കാൾ കുറവായിരിക്കും.

ദീർഘദൂര റൂട്ടിൽനിന്ന്‌ പിൻവലിക്കുന്ന എസി ലോഫ്‌ളോർ ബസ്‌ സ്വകാര്യവ്യക്തികൾക്ക്‌ വാടകയ്‌ക്ക്‌ നൽകും. എയർപോർട്ട്‌, റെയിൽവേ സ്‌റ്റേഷൻ കണക്‌റ്റിവിറ്റി എന്നിവയ്‌ക്കും പ്രയോജനപ്പെടുത്തും. സൂപ്പർഫാസ്‌റ്റ്‌ പ്രീമിയം ബസിന്‌ പ്രധാന ഡിപ്പോകളിലാണ്‌ സ്‌റ്റോപ്പ്‌. 10 രൂപ അധികം നൽകി സ്റ്റോപ്പ്‌ ഇല്ലാത്ത സ്ഥലങ്ങളിൽനിന്ന്‌ യാത്രക്കാർക്ക്‌ കയറാനാകും. നിന്ന്‌ യാത്ര ചെയ്യാൻ അനുവദിക്കില്ല. സീറ്റുകളിലേക്ക്‌ മുൻകൂട്ടി റിസർവേഷൻ നടത്തും.

See also  കേരള സ്റ്റോറി എസ്എന്‍ഡിപി യോഗങ്ങളിലും വനിതസംഘങ്ങളിലും പ്രദര്‍ശിപ്പിക്കും

Related News

Related News

Leave a Comment