Wednesday, April 2, 2025

കെഎസ്‍ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം

Must read

- Advertisement -

മലപ്പുറം (Malappuram) : കെഎസ്‍ആർടിസി ബസും പിക്കപ്പ് വാനും (KSRTC Bus and Pickup Van) കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിക്കപ്പ് വാൻ (Pickup van) ഡ്രൈവർ മരിച്ചു. പിക്കപ്പ് വാൻ ഡ്രൈവറായ പാലക്കാട് സ്വദേശി രാജേന്ദ്രൻ (Rajendran hails from Palakkad) (50)ആണ് മരിച്ചത്. മലപ്പുറം എടപ്പാൾ മേൽപ്പാല (Malappuram Edapall flyover) ത്തിലാണ് അപകടമുണ്ടായത്. പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം.

തൃശൂർ ഭാഗത്ത് നിന്നുവന്ന കെഎസ്ആർടിസി ബസ് എതിർ ദിശയിൽ നിന്നുവന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങൾ കൂട്ടിയിടിച്ചതിന് പിന്നാലെ രാജേന്ദ്രൻ വാഹനത്തിൽ കുടുങ്ങിയതാണ് മരണ കാരണം. അ​ഗ്നിശമന സേന സ്ഥലത്തെത്തിയാണ് രാജേന്ദ്രനെ പുറത്തെടുത്തത്. പരിക്കേറ്റ മറ്റ് യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

See also  ടവറില്‍ കയറി പെട്രോളുമായി യുവാവിന്റെ ആത്മഹത്യാ ഭീഷണിസ്‌നേഹിക്കുന്ന പെണ്‍കുട്ടിയെ കൊണ്ടുവരണമെന്ന് ആവശ്യം; ഗതികെട്ട് ആഗ്രഹം സാധിച്ചു നല്‍കി പോലീസ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article