Monday, June 16, 2025

ഗായിക ചിത്രയുടെ പേരും ഫോട്ടോയും വെച്ച് സാമ്പത്തിക തട്ടിപ്പ്: വ്യാജന്മാരെ പൂട്ടാൻ പോലീസിൽ പരാതി നൽകി

Must read

- Advertisement -

ചെന്നൈ: ഗായിക ചിത്രയുടെ പേരും ഫോട്ടോയും ഉള്‍പ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ പണം ആവശ്യപ്പെട്ടു വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഗായിക കെ.എസ്.ചിത്ര പൊലീസില്‍ പരാതി നല്‍കി. വ്യാജ സോഷ്യല്‍മീഡിയാ അക്കൗണ്ടുകള്‍ ഉണ്ടാക്കി ചിത്രയുടെ പേരും ചിത്രവുംവെച്ച് പണം നിക്ഷേപിക്കാനാവശ്യപ്പെട്ടുകൊണ്ടാണ് തട്ടിപ്പ് നടത്തിയിരുന്നത്.

തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ചിത്ര ഒരു സ്‌ക്രീന്‍ഷോട്ട് പുറത്തുവിട്ടിരുന്നു. ഇത് ശരിക്കും ചിത്ര ചേച്ചിയാണോ എന്ന് ഒരാള്‍ ചോദിക്കുമ്പോള്‍ അതെയെന്നും താന്‍ ഒരു കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറാണെന്നും വ്യാജന്‍ മറുപടി കൊടുക്കുന്നതാണ് സ്‌ക്രീന്‍ഷോട്ടിലുണ്ടായിരുന്നത്.

10,000 രൂപ നിക്ഷേപിച്ചാല്‍ ഒരാഴ്ചയ്ക്കകം 50,000 രൂപ ലഭിക്കുന്ന പദ്ധതിയുടെ അംബാസഡറാണ്, ഐ ഫോണ്‍ ഉള്‍പ്പെടെ സമ്മാനങ്ങള്‍ കാത്തിരിക്കുന്നു എന്നിങ്ങനെയെല്ലാമാണ് വ്യാജ വാഗ്ദാനങ്ങള്‍. തന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ചിത്ര പോലീസിനെ സമീപിച്ചത്. ഇതേത്തുടര്‍ന്ന് സൈബര്‍ ക്രൈം വിഭാഗം അഞ്ച് അക്കൗണ്ടുകള്‍ പൂട്ടിച്ചു. ഒരു ടെലിഗ്രാം അക്കൗണ്ട് ഉടമ സ്വയം പിന്‍വലിക്കുകയായിരുന്നു.

See also  ശബരിമലയിൽ അരവണ വിതരണത്തില്‍ വീണ്ടും പ്രതിസന്ധി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article