ആം ആദ്മിക്കും അരവിന്ദ് കെജ്രിവാളിനും പുതിയ തലവേദന ! മന്ത്രി രാജ്കുമാര്‍ ആനന്ദ് രാജിവച്ച് പാര്‍ട്ടി വിട്ടു

Written by Taniniram

Published on:

ന്യൂഡല്‍ഹി : മുഖ്യമന്ത്രി അരവവിന്ദ് കേജ്രിവാള്‍ ജയിലിനുളളിലായ ശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. സാമൂഹ്യക്ഷേമ മന്ത്രി രാജ്കുമാര്‍ ആനന്ദ് രാജിവെച്ചു. അഴിമതിക്കെതിരെ രൂപീകരിച്ച പാര്‍ട്ടി വന്‍ അഴിമതിയില്‍ മുങ്ങിയെന്ന ആരോപണവും ഉന്നയിച്ച ശേഷമാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്.

അഴിമതിക്കാര്‍ക്കൊപ്പം ജോലി ചെയ്യാനാവില്ലായെന്നാണ് രാജ്കുമാര്‍ പറഞ്ഞത്.പട്ടേല്‍ നഗര്‍ വിധാന്‍ സഭ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് രാജ്കുമാര്‍ ആനന്ദ്. ബിജെപിയുടെ പ്രവേഷ് രത്‌നയെ 30000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് 2020ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജ്കുമാര്‍ മണ്ഡലം നിയമസഭയിലെത്തിയത്. 2022 നവംബറില്‍ രാജ്കുമാര്‍ ആനന്ദ് മന്ത്രിയായി ചുമതലയേറ്റു. രാജ്കുമാറിന്റെ രാജിയ്ക്ക് പിന്നില്‍ ബിജെപിയാണെന്നാണ് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നത്.

See also  വധശിക്ഷയ്ക്ക് വിധിച്ച മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥരെ മോചിപ്പിച്ചു; മോദിക്കും(Modi) ജയശങ്കറിനും(Jayasankar) അഭിനന്ദപ്രവാഹം

Related News

Related News

Leave a Comment