റിപ്പോർട്ടർ ചാനലിനെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ വ്യാജ വാർത്ത സൃഷ്ടിച്ചതിൽ മാപ്പ് പറഞ്ഞില്ലെങ്കിൽ ശക്തമായ നടപടികൾ സ്വീകരിക്കും

Written by Taniniram

Published on:

രാഹുലിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ച ചാനലെന്ന് മൈക്ക് തൊട്ട് കാണിച്ച് ഷാഫി പറമ്പില്‍ പറഞ്ഞതിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ചാനലിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ രംഗത്ത്. യുഡിഎഫിനെതിരെ ചാനല്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നു എന്നാണ് ആക്ഷേപം.

കുട്ടികള്‍ക്ക് വിളമ്പുന്ന ഭക്ഷണത്തില്‍ പോലും ജാതീയ വിഷം കലര്‍ത്താന്‍ ശ്രമിച്ച അധമജന്മങ്ങള്‍ ഇന്ന് റിപ്പോര്‍ട്ടര്‍ ചാനലിന്റെ സ്വത്താണ്. അത്തരക്കാരിലൂടെ, സിപിഎമ്മിന് വേണ്ടിയുള്ള വര്‍ഗീയ പ്രചാരണം തുടര്‍ന്ന് പോകാമെന്നാണ് വിചാരമെങ്കില്‍ ശക്തമായ പ്രതിഷേധം ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് സുധാകരന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഐക്യ ജനാധിപത്യമുന്നണിയെ അപമാനിക്കുന്ന രീതിയില്‍ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചതില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

എന്റെ പ്രിയപ്പെട്ട പ്രവര്‍ത്തകരോട്…

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെതിരെ ഏറ്റവും മ്ലേച്ഛമായ വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ നടത്തിയ റിപ്പോര്‍ട്ടര്‍ ചാനലിനോടുള്ള നിങ്ങളുടെ വികാരം പാര്‍ട്ടി മനസ്സിലാക്കുന്നു. നേതൃത്വം അതിനെ മാനിക്കുന്നു.

തീവ്ര വര്‍ഗീയത പടര്‍ത്തുന്ന സിപിഎംപോലുള്ള പ്രസ്ഥാനങ്ങളെ കൂട്ടുപിടിച്ചുകൊണ്ട് കേരളത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളോട് ശക്തമായ പ്രതിഷേധം കോണ്‍ഗ്രസ് രേഖപ്പെടുത്തുന്നു. അച്ഛനെ ചുട്ടുകൊല്ലാന്‍ ശ്രമിച്ചവരുടെ കൂടെ കൂടി മകന്‍ തുടങ്ങിയ വാര്‍ത്ത ചാനലില്‍ നിന്ന് കൂടുതലൊന്നും നാട് പ്രതീക്ഷിക്കുന്നില്ല. പക്ഷെ നിഷ്പക്ഷ മേലങ്കി വലിച്ചെറിഞ്ഞ്, ചെയ്തുകൊണ്ടിരുന്ന അടിമപ്പണി സ്ഥിരം തൊഴിലാക്കി അദ്ദേഹം പുറത്തോട്ട് പോയിട്ടും, ചാനലിന് ‘നല്ല’ മാറ്റങ്ങളൊന്നും സംഭവിച്ചില്ല എന്ന് ഞങ്ങള്‍ മനസിലാക്കുന്നു.

കുട്ടികള്‍ക്ക് വിളമ്പുന്ന ഭക്ഷണത്തില്‍ പോലും ജാതീയ വിഷം കലര്‍ത്താന്‍ ശ്രമിച്ച അധമജന്മങ്ങള്‍ ഇന്ന് റിപ്പോര്‍ട്ടര്‍ ചാനലിന്റെ സ്വത്താണ്. അത്തരക്കാരിലൂടെ, സിപിഎമ്മിന് വേണ്ടിയുള്ള വര്‍ഗ്ഗീയ പ്രചാരണം തുടര്‍ന്ന് പോകാമെന്നാണ് വിചാരമെങ്കില്‍ ശക്തമായ പ്രതിഷേധം ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകും.

ഐക്യ ജനാധിപത്യമുന്നണിയെ അപമാനിക്കുന്ന രീതിയില്‍ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും.വ്യാജ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയാന്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ തയ്യാറാകാത്ത പക്ഷം ചാനലുമായി സഹകരിക്കുന്ന കാര്യം പാര്‍ട്ടി പുന:പരിശോധിക്കും.

See also  സരിൻ പോയാൽ ഒരു പ്രാണി പോയത് പോലെ; ഇതൊന്നും കോൺഗ്രസിന് ഏൽക്കില്ല; വിമർശനവുമായി കെ.സുധാകരൻ

Related News

Related News

Leave a Comment