വായിൽ തേനൂറും പാൽ കൊഴുക്കട്ട തയ്യാറാക്കാം

Written by Taniniram Desk

Published on:

ചേരുവകൾ

  • അരിപ്പൊടി
  • ഉപ്പ്
  • ജീരകം
  • തേങ്ങ ചിരകിയത്
  • പഞ്ചസാര
  • ഏലയ്ക്ക

തയ്യാറാക്കുന്ന വിധം

  • അരിപ്പൊടിയിലേക്ക് അൽപ്പം ജീരകം, ഉപ്പ് എന്നിവയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് മാവ് കുഴച്ചെടുക്കാം.
  • ഇത് വളരെ ചെറിയ ഉരുളകളാക്കി ആവിയിൽ വേവിക്കാം.
  • തേങ്ങ ചിരകിയെടുത്ത് പിഴിഞ്ഞ് തേങ്ങാപ്പാൽ മാത്രം അരിച്ചെടുക്കാം.
  • അതിലേക്ക് മധുരത്തിനനുസരിച്ച് പഞ്ചസാര ചേർത്തിളക്കി യോജിപ്പിക്കാം.
  • അൽപ്പം ഏലയ്ക്ക പൊടിച്ചതും ചേർക്കാം.
  • ഉരുളകൾ വെന്തതിനു ശേഷം മറ്റൊരു പാത്രത്തിലേക്കു മാറ്റി തേങ്ങാപ്പാലും ഒഴിച്ച് തിളപ്പിക്കുക. ശേഷം ചൂടോടെ കഴിച്ചു നോക്കൂ.
See also  കുക്കറിൽ അരിയും ഇറച്ചിയും കടലയും വേവിക്കാൻ എത്ര വിസിൽ വേണം? ഇത് അറിയാതെ പോകരുത്!

Leave a Comment