പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാറിന്റെ അപേക്ഷയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി. കുറ്റവിമുക്തനാക്കി വെറുതെ വിടണമെന്ന പ്രതിയുടെ അപ്പീലും ഹൈക്കോടതി തള്ളി. പ്രതിക്കെതിരെ കൃത്യമായ തെളിവുകള്‍ ഹാജരാക്കിയുളള പ്രോസിക്യൂഷന്റെ വാദങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു.
കൊലപാതകം, ബലാത്സംഗം, അതിക്രമിച്ചുകയറല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുളളത്. 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനിയായ ജിഷ ക്രൂരമായി കൊല്ലപ്പെട്ടത്. വധശിക്ഷ വിധിച്ചതില്‍ സന്തോഷമുണ്ടെന്നും തന്റെ മകള്‍ അനുഭവിച്ച ക്രൂരമായ വേദന പ്രതിയും അനുഭവിക്കട്ടെയെന്നും ജിഷയുടെ അമ്മ അഭിപ്രായപ്പെട്ടു.